യു.എസ്.എ: ‘ഇന്ത്യയില്‍ വിദ്വേഷ പ്രചാരകരുടെ പ്രധാന മാധ്യമം ഫേസ്ബുക്ക്, മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ മാത്രം നിരവധി അക്കൗണ്ടുകള്‍’ – ഒന്നും കണ്ടില്ലെന്ന് നടിച്ച് സോഷ്യല്‍ മീഡിയാ ഭീമന്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ വിദ്വേഷ പ്രചാരകരുടെ പ്രധാന മാധ്യമം ഫേസ്ബുക്ക്. ന്യൂയോര്‍ക്ക് ടൈസിന്റേതാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ നിശ്ചയിച്ച ഗവേഷകരുടെ കണ്ടെത്തലുകളാണ് ഫേസ്ബുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്താനും മുസ്‌ലിം വിരുദ്ധത വളര്‍ത്താനും ഫേസ്ബുക്കിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മുസ്‌ലിം വിരുദ്ധതയും മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പും പ്രചരിപ്പിക്കുന്നതില്‍ ബജ്‌റംഗ്ദള്‍ പോലുള്ളവയുടെ പങ്ക് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനും വിസില്‍ബ്ലോവറുമായ ഫ്രാന്‍സെസ് ഹേഗനെ ഉദ്ധരിച്ചാണ് ഗവേഷകരുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തെറ്റായ വിവരങ്ങളും വിദ്വേഷവും ഫേസ്ബുക്കില്‍ നിറഞ്ഞിരിക്കുന്നു. നിരവധി പേജുകളും അക്കൗണ്ടുകളും വിദ്വേഷപ്രചരണത്തിന് മാത്രമായി നിലനില്‍ക്കുന്നുണ്ട്. വ്യാജ വാര്‍ത്തകളും മറ്റും ഉപയോഗിച്ചാണ് വിദ്വോഷം പടര്‍ത്തുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്വേഷം പടര്‍ത്തുന്ന അക്കൗണ്ടുകള്‍ക്കും പേജുകള്‍ക്കും ഭരണകക്ഷിയോടടക്കമുള്ള അടുപ്പവും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. തീപിടിപ്പിക്കുന്ന തരത്തിലുള്ള മുസ്‌ലിം വിരുദ്ധതയും വെറുപ്പും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും പേജുകളും ഇന്ത്യയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഗവേഷകന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ അനുഭവം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ ജീവിക്കുന്നയാള്‍ എന്ന നിലക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്

അതേസമയം, ഇതിനെല്ലാം നേരെ സോഷ്യല്‍ മീഡിയ ഭീമന്‍ കണ്ണടക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് ഇതുവരെ നടപടി ഒന്നും എടുത്തതായി റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിട്ടില്ല. വിദ്വേഷം പടര്‍ത്തുന്ന ഗ്രൂപ്പുകളും പേജുകളും സംബന്ധിച്ച്‌ പരാമര്‍ശം ഉണ്ടെങ്കിലും അവയൊക്കെയും തടസമേതുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഫേസ്ബുക്ക് അല്‍ഗോരിതം സ്വാഭാവികമായി തന്നെ പ്രവര്‍ത്തിക്കുമ്ബോള്‍ വിദ്വേഷ പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതില്‍ എന്തെങ്കിലും മാറ്റം വരുത്താനും കമ്ബനി തുനിഞ്ഞിട്ടില്ല.

ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഭരണകക്ഷിയെ തെറ്റിച്ചുകൊണ്ട് വാണിജ്യ താല്‍പര്യങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ഫേസ്ബുക്കിന് ആകില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ശക്തമാണ്.

Next Post

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണം - സുപ്രീം കോടതി

Mon Oct 25 , 2021
Share on Facebook Tweet it Pin it Email മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയംജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരളവും കോടതിയില്‍ ആവശ്യപ്പെട്ടു.മറ്റന്നാള്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. കേസ് അടിയന്തരമായി […]

You May Like

Breaking News

error: Content is protected !!