സൗദി: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ – ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി

ജിദ്ദ: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി.

മലാവി, സാംബിയ, മഡഗാസ്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ് എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍.

ഈ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കേണ്ടിവരും. ഇവര്‍ക്ക് സൗദിയിലെത്തിയാല്‍ വീണ്ടും അഞ്ച് ദിവസങ്ങള്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും.

വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും നേരിട്ടോ അത്തരം രാജ്യങ്ങളിലൂടെ യാത്ര ചെയ്തോ നവംബര്‍ ഒന്നിന് ശേഷം സൗദിയിലെത്തിയവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമായി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമൈക്രോണ്‍’ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നാല് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് നേരത്തെതന്നെ നിലനില്‍ക്കുന്നുമുണ്ട്. ഇതോടെ നിലവില്‍ സൗദിയിലേക്ക് താല്‍ക്കാലിക യാത്രാനിരോധം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി.

തുര്‍ക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യ അടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിക്ക് ഈ രാജ്യങ്ങള്‍ക്കും വീണ്ടും സൗദിയിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

Next Post

സൗദി: റിയാദ് സീസൺ ഉത്സവത്തിന്​ താരപ്രഭയേകാൻ സൽമാൻ ഖാൻ എത്തുന്നു

Tue Nov 30 , 2021
Share on Facebook Tweet it Pin it Email റിയാദ്: ലോക ശ്രദ്ധ പിടിച്ച റിയാദ് സീസണ്‍ ആഘോഷത്തിന് താരപ്രഭയേകാന്‍ പ്രമുഖ ബോളിവുഡ്​ താരം സല്‍മാന്‍ ഖാന്‍ എത്തുന്നു. ഡിസംബര്‍ 10ന് സല്‍മാന്‍ സൗദി തലസ്ഥാന നഗരിയിലെത്തുമെന്ന് ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ്​ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് ട്വീറ്റ് ചെയ്തതോടെ താരത്തി​െന്‍റ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാരുള്‍പ്പടെയുള്ള ആരാധകര്‍. എല്ലാവരെയും കാണാന്‍ ഞാന്‍ റിയാദിലെത്തുന്നുണ്ടെന്ന് സല്‍മാന്‍ ഖാ​െന്‍റ മറു ട്വീറ്റ് […]

You May Like

Breaking News

error: Content is protected !!