കുവൈത്ത്: കുവൈറ്റില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ്: തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച്‌ രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.

അറസ്റ്റിലായവര്‍ക്കെതിരെ നിരവധി കേസുകള്‍ അധികൃതര്‍ ചാര്‍ജ് ചെയ്‍തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി മൂന്ന് നിയമലംഘനങ്ങളും പബ്ലിക് മാന്‍പവര്‍ അതോറിറ്റി 12 നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. ഏതാനും കഫേകള്‍ക്കും വാഹനങ്ങളില്‍ കച്ചവടം നടത്തിയിരുന്നവരും ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി അവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

ഒമാന്‍: ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു

Tue Oct 25 , 2022
Share on Facebook Tweet it Pin it Email ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു. ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ലോ​ക​ത​ല​ത്തി​ല്‍ ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​സ​മ​യ​ത്തു​ത​ന്നെ സു​ല്‍​ത്താ​നേ​റ്റി​ലും ആ​ഡം​ബ​ര ക​പ്പ​ലു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​തി​നാ​ല്‍ ക്രൂ​സ്​ മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വേ​ണ്ട​ത്ര ഉ​ണ​ര്‍​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത പു​തി​യ സീ​സ​ണാ​ണ്​ വ​രാ​ന്‍ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​​​ത​ന്നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ര്‍ ഈ ​സീ​സ​ണി​നെ കാ​ണു​ ന്ന​ത്. ആ​ദ്യ […]

You May Like

Breaking News

error: Content is protected !!