ഒമാനില്‍ ടൂറിസം രംഗത്തിന് ഉണര്‍വേകി ക്രൂസ് സീസണ് വരുന്നു. ഒക്ടോബര്‍ അവസാനത്തോടെയാണ് ലോകതലത്തില്‍ ക്രൂസ് സീസണിന് തുടക്കമാകുന്നത്. ഈ സമയത്തുതന്നെ സുല്‍ത്താനേറ്റിലും ആഡംബര കപ്പലുകള്‍ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ ക്രൂസ് മേഖലയില്‍ വര്‍ഷങ്ങളായി വേണ്ടത്ര ഉണര്‍വുണ്ടായിരുന്നില്ല. എന്നാല്‍, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വരാന്‍ പോകുന്നത്.
അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവര്‍ ഈ സീസണിനെ കാണു ന്നത്. ആദ്യ കപ്പലായ മെയ് ഷിഫ് ഈ മാസം 28ന് ഒമാനിലെത്തും. 2,700 സഞ്ചാരികളാണ് ഇതിലുണ്ടാവുക. 2,500 യാത്രക്കാരുമായി നവംബര്‍ മൂന്നിന് ഐഡബെല്ലയും പത്തിന് 930 യാത്രക്കാരുമായി വൈക്കിങ് മാര്‍സും എത്തും.