കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് ഓണാഘോഷം നടത്തി

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് (കെഡിഎകെ) ഓണാഘോഷം അബ്ബാസിയ ഹൈഡെന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തി. പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ.അമീര്‍ അഹമ്മദ് ഉത്‌ഘാടനം ചെയ്തു.
അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ അജിത് പണിക്കര്‍, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്‌ണന്‍ മോഹന്‍, ഹാരോള്‍ഡ്‌ മാത്യു, ലേഡീസ് ചെയര്‍പേഴ്സണ്‍ ട്രീസ്സ ലാലിച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അസീസ് മാട്ടുവയില്‍, അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ മോഹന്‍ ജോര്‍ജ്‌, അഡ്വ.രാജേഷ്‌ സാഗര്‍, അനില്‍ പി അലക്സ്, മുന്‍ പ്രസിഡന്റ് സുരേഷ് തോമസ്‌, മുന്‍ ജനറല്‍ സെക്രട്ടറി സിബി തോമസ്‌ എന്നിവര്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി

Sat Oct 15 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി.പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലര്‍ക്ക് കുടുംബവിസ നല്‍കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ […]

You May Like

Breaking News

error: Content is protected !!