കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച നിയന്ത്രണത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂ. ഇതിന് പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും.

പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്. 2013ന് മുമ്ബ് കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടുള്ള പ്രവാസികള്‍ക്കും ഇതേ നിയമം ബാധകമായിരിക്കും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനായി സാധ്യമാവുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃതര്‍ പറയുന്നു.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് കര്‍ശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കാന്‍ പ്രവാസികളെ അനുവദിക്കൂ എന്നാണ് ഇതിന്റെ ഭാഗമായി അറിയിച്ചിരുന്നതും. പരിശോധനകളില്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

നിലവില്‍ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്ബളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്. അതിന് തന്നെ ഇവര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവര്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവും അനുവദിച്ചിട്ടുണ്ട്.

നേരത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പത്ത് വര്‍ഷമായിരുന്നു കാലാവധി അനുവദിച്ചിരുന്നത്. പിന്നീട് അത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കി. അതിന് ശേഷം ഏറെ നാള്‍ ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. 2020ല്‍ ആണ് ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിച്ചിപ്പിച്ചത്. ഇത് ഇപ്പോള്‍ വീണ്ടം ഒരു വര്‍ഷമാക്കി കുറച്ചിരിക്കുകയാണ് ട്രാഫിക് വകുപ്പ്.

Next Post

യു.കെ: യുകെയില്‍ ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് വന്‍ വിജയം ജയിച്ചത് 18 വയസ്സുകാരി അലീന

Mon May 8 , 2023
Share on Facebook Tweet it Pin it Email സൗത്ത് ഗ്ലൗസെസ്റ്റര്‍ഷൈറിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നുള്ള 18 കാരി വിദ്യാര്‍ത്ഥിനിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. അലീന ആദിത്യ ടോറികള്‍ക്ക് വേണ്ടി മത്സരിച്ചത് ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സിലിലെ പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡില്‍ നിന്നാണ്. കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന റെക്കോഡോടെയാണ് അലീനയുടെ ജയം. ബ്രിസ്റ്റോള്‍ സെന്റ് ബീഡീസ് കോളേജില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കിയ അലീന […]

You May Like

Breaking News

error: Content is protected !!