യു.കെ: നാലിലൊന്ന് രക്ഷിതാക്കളെയും ദുരിതത്തിലാഴ്ത്തി ചൈല്‍ഡ്‌കെയര്‍, കുട്ടികളെ നോക്കാന്‍ ജോലി ഉപേക്ഷിക്കുന്നു

ലണ്ടന്‍: വര്‍ദ്ധിച്ച ചൈല്‍ഡ്കെയര്‍ ചെലവുകള്‍ മൂലം യുകെയില്‍ നാലിലൊന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കുകയോ, പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി പഠനം. യുകെയ്ക്ക് പുറമെ ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, തുര്‍ക്കി, യുഎസ് എന്നിവിടങ്ങളിലെ ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കിടയിലാണ് ഗ്ലോബല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി ദെയര്‍ വേള്‍ഡ് സര്‍വ്വെ നടത്തിയത്. യുകെ രക്ഷിതാക്കള്‍ക്കാണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ താങ്ങാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 74% പേരാണ് ചെലവുകള്‍ വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ഇത് 52 ശതമാനവും, യുഎസില്‍ 68 ശതമാനവുമാണ് ഈ സ്ഥിതി. യുകെയിലെ 23% മാതാപിതാക്കള്‍ ജോലി ഉപേക്ഷിക്കുകയോ, പഠനം നിര്‍ത്തുകയോ ചെയ്താണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ ഒഴിവാക്കിയതെന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയം. ബ്രസീലില്‍ 17%, തുര്‍ക്കിയില്‍ 16%, നൈജീരിയയില്‍ 13% എന്നിങ്ങനെയാണ് സമാനസ്ഥിതി. ചൈല്‍ഡ്കെയറിന് പണം കണ്ടെത്താനായി മറ്റൊരു ജോലി കൂടി ചെയ്യുകയോ, ഭക്ഷണത്തിനായി ചെലവാക്കുന്ന പണം കുറയ്ക്കുകയോ ചെയ്താണ് 65% യുകെ രക്ഷിതാക്കളും പിടിച്ചുനില്‍ക്കുന്നത്. വരുമാനത്തിന്റെ 30% മുതല്‍ 70% വരെ ചൈല്‍ഡ്കെയറിനായി ചെലവാക്കുന്നുവെന്ന് 22% രക്ഷിതാക്കള്‍ വ്യക്തമാക്കി.

ഇതിനിടെ മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്ന ആദ്യ 5 കാരണങ്ങളില്‍ നിന്നും കൊവിഡ്-19 പുറത്തായി. 2022-ല്‍ 22,454 പേരുടെ മരണകാരണമായാണ് കൊറോണാവൈറസ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ 3.9% മാത്രമാണിത്. ഇതോടെ മരണകാരണങ്ങളില്‍ ആറാം സ്ഥാനത്തേക്ക് ഇത് മാറി. 2020, 2021 വര്‍ഷങ്ങളില്‍ മുന്‍നിര മരണകാരണമായിരുന്നു കൊവിഡ്-19. 73,766 മരണങ്ങളും, 67,350 മരണങ്ങളുമാണ് ഇതുമൂലം യഥാക്രമം രേഖപ്പെടുത്തിയത്. അതേസമയം 2022-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഡിമെന്‍ഷ്യയും, അല്‍ഷിമേഴ്സുമാണ് ജീവനെടുക്കുന്ന പ്രധാന രോഗങ്ങള്‍. 65,967 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2021-ലെ 61,250’ല്‍ നിന്നുമാണ് ഈ വര്‍ദ്ധന.

ഐഷിമിക് ഹൃദ്രോഗം (59,356 മരണങ്ങള്‍), ഗുരുതരമായ ലോവല്‍ റെസ്പിറേറ്ററി രോഗങ്ങള്‍ (29,815), സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങളായ സ്ട്രോക്ക്, അന്യൂറിസം (29,274), ട്രാക്കിയ, ബ്രോങ്കസ്, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ച മരണകാരണങ്ങള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും കൊവിഡ്-19 റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. വൈറസിന്റെ പുതിയ വേരിയന്റുകള്‍ ജനുവരി ആദ്യത്തില്‍ ആഴ്ചയില്‍ 3.9 മില്ല്യണ്‍ ഇന്‍ഫെക്ഷനുകള്‍ക്കും, മാര്‍ച്ച് അവസാനത്തില്‍ 4.4 മില്ല്യണ്‍ ഇന്‍ഫെക്ഷനുകള്‍ക്കും ഇടയാക്കിയിരുന്നു. 2022-ല്‍ കൊവിഡ്-19 മരണങ്ങള്‍ കുറഞ്ഞതിന് പിന്നില്‍ വിജയകരമായ വാക്സിനേഷന്‍ പ്രോഗ്രാമാണ്.

Next Post

ഒമാന്‍: കേരള സര്‍ക്കാരിന്റെ സ്ഥാപനമായ ഒഡെപെക്ക് നിരവധി രാജ്യങ്ങളിലേക്ക് സാജന്യ റിക്രൂട്ട്മെന്റുകള്‍

Fri Apr 14 , 2023
Share on Facebook Tweet it Pin it Email യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയര്‍, ഹൗസ് മെയ്ഡ്, ഡ്രൈവര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് കമ്ബനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിലുള്ളത്. വിവിധ യോഗ്യതകള്‍ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കഴിയാത്ത തൊഴില്‍ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച്‌ ജോലി ലഭിക്കുന്നവര്‍ക്ക് താമസം, വിസ, എയര്‍ ടിക്കറ്റ് എന്നിവ […]

You May Like

Breaking News

error: Content is protected !!