ഒമാന്‍: ഒമാന്‍ തീരത്ത് ന്യൂനമര്‍ദ്ദ സാധ്യത

മസ്കറ്റ്: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു നിന്നും വ്യാപിക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ഒമാൻ തീരത്തെത്താൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രത്തിൻറെ സൂചന.

ദക്ഷിണ ഷര്‍ക്കിയാ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച മുതല്‍ ഇടവിട്ടു പെയ്തു തുടങ്ങുന്ന മഴ,അടുത്ത ദിവസങ്ങളില്‍ അല്‍ വുസ്ത, ദോഫാര്‍ മേഖലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. മറ്റു ഗവര്‍ണറേറ്റുകളിലും പൊതുവെ ആകാശം മേഘാവൃതമായിരിക്കും.

ഹാജര്‍ മലനിരകള്‍ക്ക് സമീപ പ്രദേശങ്ങളില്‍ ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കാം. സമുദ്രനിരപ്പ് ഒന്നര മുതല്‍ രണ്ടര വരെ കൂടുതല്‍ ഉയരാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Next Post

കുവൈത്ത്: ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാര്‍ഷികാഘോഷം

Mon Jul 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ മൂന്നാം വാര്‍ഷികം ‘ഭാവനീയം 2023’ എന്ന പേരില്‍ ആഘോഷിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കവി കെ. സുദര്‍ശനൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം പറഞ്ഞു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് അധ്യക്ഷൻ ജോര്‍ജ് മേലാടൻ, […]

You May Like

Breaking News

error: Content is protected !!