കുവൈത്ത്: ഗ്രാൻഡ് ഹൈപ്പര്‍ സാല്‍മിയയില്‍ പുതിയ ഔട്ട്‍ലറ്റ് തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സാല്‍മിയയില്‍ പുതിയ ഔട്ട്‍ലറ്റ് തുറന്നു.

ബ്ലോക്ക് 10ല്‍ സ്ട്രീറ്റ് 11ലാണ് പുതിയ ഗ്രാൻഡ്‌ ഫ്രഷ് ഔട്ട്‌ലറ്റ്. കുവൈത്തില്‍ ഗ്രാൻഡ് ഹൈപ്പറിന്റെ 38ാമത് ഔട്ട്‍ലറ്റാണിത്. ഗ്രാൻഡ് ഹൈപ്പര്‍ കുവൈത്ത് ചെയര്‍മാൻ ജാസിം ഖമീസ് അല്‍ ശറാഹ് പുതിയ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു.

റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീര്‍, ഡി.ആര്‍.ഒ തഹ്‌സീര്‍ അലി, സി.ഒ.ഒ മുഹമ്മദ് അസ്‍ലം ചെലാട്ട്, മറ്റു വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും, അഭ്യുദയകാംക്ഷികളും ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകമെമ്ബാടുമുള്ള പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ പുതിയ ഔട്ട്‌ലറ്റില്‍ ലഭ്യമാണ്.

പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ സാല്‍മിയ ഔട്ട്‍ലറ്റില്‍ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

Next Post

യു.കെ: ഇസ്രയേലിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ മുന്‍ നിര്‍ത്തി യുകെയില്‍ ചില സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനം

Thu Oct 12 , 2023
Share on Facebook Tweet it Pin it Email വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്‌ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ […]

You May Like

Breaking News

error: Content is protected !!