കുവൈത്ത്: 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനമെടുത്ത മാന്‍‌പവര്‍ അതോറിറ്റി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കുവൈത്ത് സിറ്റി: രാജ്യത്തെ 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനമെടുത്ത മാന്‍‌പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയെ വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അല്‍ സല്‍മാന് സസ്‌പെന്‍ഷന്‍ .

3 മാസമോ അന്വേഷണം പൂര്‍ത്തിയാകും വരെയോ ആണ് സസ്പെന്‍‌ഷന്‍. ഈ വിഭാഗത്തിന് ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്‌വ- നിയമനിര്‍മാണ സമിതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഡയറക്ടര്‍ക്ക് സസ്പെന്‍‌ഷന്‍.

അതെ സമയം ഈ വിഭാഗത്തിന് ഇഖാമ പുതുക്കി നല്‍കുന്നതിന് താമസിയാതെ തീരുമാനമുണ്ടാകും. നിലവില്‍ കുവൈത്തില്‍ കഴിയുന്നവര്‍ക്കാകും ഇഖാമ പുതുക്കി നല്‍കുക. ജനുവരി 1ന് പ്രാബല്യത്തില്‍ വന്ന നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം 5000 ലേറെ പേര്‍ കുവൈത്ത് വിട്ടിട്ടുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 3 മാസം കാലപരിധിയില്‍ താത്കാലിക ഇഖാമയില്‍ കുവൈത്തില്‍ തുടരുന്നവരുണ്ട് .

Next Post

കുവൈത്ത്: വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണം - സ്വകാര്യ ബില്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു

Sun Oct 17 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ നിന്നുള്ള വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ ഉസാമ അല്‍ മുനാവര്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു. കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിദേശികള്‍ പണമയയ്ക്കുമ്ബോള്‍ നികുതി ഈടാക്കല്‍ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. അതെ സമയം 350 ദിനാറില്‍ കുറവ് പ്രതിമാസ […]

You May Like

Breaking News

error: Content is protected !!