കുവൈത്ത്: വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണം – സ്വകാര്യ ബില്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ നിന്നുള്ള വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ ഉസാമ അല്‍ മുനാവര്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു.

കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിദേശികള്‍ പണമയയ്ക്കുമ്ബോള്‍ നികുതി ഈടാക്കല്‍ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. അതെ സമയം 350 ദിനാറില്‍ കുറവ് പ്രതിമാസ ശമ്ബളക്കാരായ വിദേശികളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ധനമന്ത്രാലയമാണ് നികുതിയുടെ തോത് നിശ്ചയിക്കേണ്ടത് . വിദേശി അയയ്ക്കുന്ന പണം അയാളുടെ വാര്‍ഷിക വരുമാനത്തിന്റെ 50%ല്‍ കൂടുകയാണെങ്കില്‍ 5%ല്‍ കുറയാത്ത നികുതി വേണമെന്നും ബില്ലില്‍ പരാമര്‍ശിക്കുന്നു .

വിദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമായി എത്തുന്ന മുഴുവന്‍ തുകയും അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ഷിക വരുമാനം കണക്കാക്കേണ്ടത്. നികുതി തുക വര്‍ഷാവസാനം കണക്ക് കൂട്ടുകയും പൊതുഖജനാവില്‍ വരവ് ചേര്‍ക്കുകയും ചെയ്യേണ്ടതാണ് .

Next Post

ഒമാൻ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഊ​ർ​ജി​തം

Sun Oct 17 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉൗ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു​ള്ള വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളാ​യ ഒ​മാ​നി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ല്‍-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ചു. പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ദേ​ശി​ക​ളാ​യ 900 പേ​ര്‍​ക്ക്​ ഇൗ​വ​ര്‍​ഷം തൊ​ഴി​ല്‍ ന​ല്‍​കാ​നാ​ണ്​ ല​ക്ഷ്യ​ം​വെ​ക്കു​ന്ന​ത്. നി​ല​വി​ല്‍ 610 ആ​ളു​ക​ള്‍​ക്ക​ള്‍​ക്ക്​ ജോ​ലി ന​ല്‍​കി​യി​ട്ടു​ണ്ട്. 134​േപ​രു​ടെ നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്​ […]

You May Like

Breaking News

error: Content is protected !!