ഒമാൻ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഊ​ർ​ജി​തം

മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉൗ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു​ള്ള വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളാ​യ ഒ​മാ​നി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ല്‍-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ചു.

പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ദേ​ശി​ക​ളാ​യ 900 പേ​ര്‍​ക്ക്​ ഇൗ​വ​ര്‍​ഷം തൊ​ഴി​ല്‍ ന​ല്‍​കാ​നാ​ണ്​ ല​ക്ഷ്യ​ം​വെ​ക്കു​ന്ന​ത്. നി​ല​വി​ല്‍ 610 ആ​ളു​ക​ള്‍​ക്ക​ള്‍​ക്ക്​ ജോ​ലി ന​ല്‍​കി​യി​ട്ടു​ണ്ട്. 134​േപ​രു​ടെ നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്​ ശേ​ഷം 15​0പേ​രെ കൂ​ടി പി​ന്നീ​ട്​ ആ​രോ​ഗ്യ​മേ​ല​യി​ല്‍ വി​ന്യ​സി​ക്കും. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി സ​യ്യി​ദ്​ സാ​ലിം മു​സ​ല്ലം അ​ല്‍ ബു​സൈ​ദി, ​െഹ​ല്‍​ത്ത്​ മി​നി​സ്​​റ്റ​ര്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ മു​ഹ​മ്മ​ദ് അ​ല്‍ അ​ജ്മി എ​ന്നി​വ​രാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. ഒ​രു​വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം പ്ര​തി​മാ​സം ഗ്രാ​ന്‍​റ്​ ന​ല്‍​കും. പ​ദ്ധ​തി​ക​ളു​​ടെ ന​ട​ത്തി​പ്പി​െന്‍റ​ മേ​ല്‍​നോ​ട്ടം സാ​േ​ങ്ക​തി​ക​പ​ര​മാ​യി ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​നാ​യി​രി​ക്കും. നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ ത​ന്നെ പ​രി​ശീ​ല​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​േ​മ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി ഇൗ ​വ​ര്‍​ഷാ​ദ്യം മു​ത​ല്‍ ക​ഴി​ഞ്ഞ മാ​സം 30വ​രെ 117 ഡോ​ക്ട​ര്‍​മാ​രെ അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പേ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​യ​മി​ച്ചി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​ടു​ത്തി​ടെ ന​ഴ്സി​ങ് മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​ത്തി​യ​തു കാ​ര​ണം നി​ര​വ​ധി വി​ദേ​ശി​ക​ള്‍​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ഫാ​ര്‍​മ​സി​സ്​​റ്റ്​ ജോ​ലി​യി​ല​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ടു​ന്നു​ണ്ട്്. ന​ഴ്സി​ങ് മേ​ഖ​ല​യി​ല്‍ ജോ​ലി ന​ഷ്​​ട​െ​പ്പ​ട​ല്‍ ഭീ​തി വ​ര്‍​ധി​ച്ച​തോ​ടെ നി​ര​വ​ധി േപ​ര്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ചേ​ക്കേ​റാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്.

വ​ര്‍​ഷം​തോ​റും സ്വ​ദേ​ശി​ക​ളാ​യ നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഫാ​ര്‍​മ​സി​സ്​​റ്റു​ക​ളു​മാ​ണ്​ കോ​ഴ്സ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്നു​ത്. ഇ​തി​ല്‍ ഒ​മാ​നി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​വ​രും വി​ദേ​ശ​ത്ത് പോ​യി പ​ഠി​ച്ച​വ​രും നി​ര​വ​ധി​യാ​ണ്. മി​ടു​ക്ക​രാ​യ കു​ട്ടി​ക​ള്‍​ക്ക് വി​ദേ​ശ​ത്തു​പോ​യി പ​ഠി​ക്കാ​ന്‍ സ്കോ​ള​ര്‍​ഷി​പ്പും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന​തോ​ടെ ഇ​വ​രെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ നി​യ​മി​ക്കേ​ണ്ടി വ​രും. അ​തോ​ടെ ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശി​ക​ള്‍​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ടും. അ​തോ​ടെ പൂ​ര്‍​ണ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കും.

ഇ​തൊ​ക്കെ മു​ന്നി​ല്‍ ക​ണ്ടാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നി​ര​വ​ധി േപ​ര്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ചേ​ക്കേ​റാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ​

Next Post

യു.എസ്.എ: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച്‌ അമേരിക്ക

Sun Oct 17 , 2021
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച്‌ അമേരിക്ക. മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ,തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്. […]

You May Like

Breaking News

error: Content is protected !!