കുവൈത്ത് : കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാര്‍ഷിക ജനറല്‍ബോഡി യോഗം ഹൈഡൈൻ ഹാളില്‍ ചേര്‍ന്നു.

ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു. 2023-24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ അഡ്വ. മുഹമ്മദ് ബഷീര്‍ സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജിയേഷ് അബ്ദുല്‍ കരീം സാമ്ബത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു എക്സിക്യൂട്ടിവ് യോഗ തീരുമാന പ്രകാരം കഴിഞ്ഞകാലങ്ങളിലെ തുടര്‍ച്ചയെന്നോണം അഞ്ച് ജില്ലകളിലെ പ്രതിനിധികളെയാണ് കണ്‍വീനര്‍ കമ്മിറ്റിയിലേക്ക് ശിപാര്‍ശ ചെയ്തത്. ജനറല്‍ കണ്‍വീനറായി കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അലക്സ് പുത്തൂരിനെ ഐകകേണഠ്യന തെരഞ്ഞെടുത്തു. കണ്‍വീനര്‍മാരായി ഹമീദ് മധൂര്‍ (കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ), പി.വി. നജീബ് (ജില്ല അസോസിയേഷൻ), സേവിയര്‍ ആൻറണി (ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍) ബിനോയ് ചന്ദ്രൻ (ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ) എന്നിവരെ തെരഞ്ഞെടുത്തു. ഓരോ ജില്ലയില്‍നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ എക്സിക്യുട്ടിവ് അംഗങ്ങളായും ജനറല്‍ ബോഡിയിലേക്ക് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മുൻ പ്രസിഡന്റ്, മുൻ സെക്രട്ടറി, അഥവാ അതത് ജില്ല പ്രസിഡന്റ് നിര്‍ദേശിക്കുന്ന അഞ്ചു പേരെ ജനറല്‍ ബോഡിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനമായി.

Next Post

യു.കെ: മലയാളി ഡോക്ടര്‍മാര്‍ക്കായി വാതില്‍ തുറക്കാന്‍ യുകെ - എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ പൊളിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നീക്കം

Sat Oct 7 , 2023
Share on Facebook Tweet it Pin it Email എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍. ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ റിക്രൂട് ചെയ്യാനാണ് നീക്കം. യുകെയിലേക്ക് വരാന്‍ താല്‍പര്യമുള്ള മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് വലിയ അവസരം ഒരുക്കും. വരും മാസങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും മികച്ച […]

You May Like

Breaking News

error: Content is protected !!