യു.കെ: മലയാളി ഡോക്ടര്‍മാര്‍ക്കായി വാതില്‍ തുറക്കാന്‍ യുകെ – എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ പൊളിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നീക്കം

എന്‍എച്ച്എസിലെ തുടര്‍ സമരങ്ങള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍. ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ റിക്രൂട് ചെയ്യാനാണ് നീക്കം. യുകെയിലേക്ക് വരാന്‍ താല്‍പര്യമുള്ള മലയാളി ഡോക്ടര്‍മാര്‍ക്ക് ഇത് വലിയ അവസരം ഒരുക്കും. വരും മാസങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും മികച്ച അവസരമായിരിക്കും.

യുകെയില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമോയെന്ന് ബാര്‍ക്ലേ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആരായും. ഇതുവഴി പുതുവര്‍ഷത്തോടെ ഈ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ സേവനം നല്‍കിത്തുടങ്ങാന്‍ കഴിയും.

റൊണാള്‍ഡ് റീഗന്‍ പ്രൊജക്ട്’ എന്നു പേരിട്ടാണ് ഹെല്‍ത്ത് സെക്രട്ടറി വിദേശ ഡോക്ടര്‍മാരെ എത്തിക്കാന്‍ നടപടിക്ക് തുടക്കമിട്ടത്. 1981-ല്‍ പ്രതിസന്ധി സൃഷ്ടിച്ച സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ആയിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ മുന്‍ യുഎസ് പ്രസിഡന്റ് എത്തിച്ചിരുന്നു. ഈ ഐഡിയ തന്നെയാണ് എന്‍എച്ച്എസ് സമരങ്ങള്‍ക്ക് എതിരെ സ്റ്റീവ് ബാര്‍ക്ലേ പുറത്തെടുക്കുന്നതെന്ന് വൈറ്റ്ഹാള്‍ സ്രോതസ്സുകള്‍ വ്യക്തമാക്കി.

‘കീമോതെറാപ്പി ഉള്‍പ്പെടെ സുപ്രധാന സേവനങ്ങള്‍ പോലും തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സമരദിനങ്ങളിലെ ഈ അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഓവര്‍ടൈം കയറി നഷ്ടമായ പണം തിരികെ നേടുന്ന പരിപാടിക്കും നിയന്ത്രണം വരും. നിലവില്‍ സമരം ചെയ്ത് ബുദ്ധിമുട്ടിച്ച ശേഷം ഓവര്‍ടൈമില്‍ കൂടുതല്‍ പണം കരസ്ഥമാക്കി ആസ്വദിക്കുകയാണ് പലരും. രോഗികളെ കൈവിട്ടുള്ള ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ വിദേശ ഡോക്ടര്‍മാരുടെ വരവ് വഴിയൊരുക്കും’, സ്രോതസ്സുകള്‍ പറയുന്നു.

ബാര്‍ക്ലേ പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും ഇത് അംഗീകരിക്കേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും ഇന്ത്യയില്‍ നിന്നും എത്തിക്കാനാണ് പദ്ധതി. ഇത് 35% ശമ്പള വര്‍ദ്ധന ചോദിച്ച് സമരം ചെയ്യുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും.

Next Post

ഒമാന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഇകെയര്‍ പോര്‍ട്ടല്‍

Sun Oct 8 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വിദേശത്ത് മരിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായകമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇ-ക്ലിയറൻസ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയ്‌ൻസ് (E-CARE) പോര്‍ട്ടല്‍ ആരംഭിച്ചു. https:/ /ecare.mohfw.gov.in, എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്ലിയറൻസ് നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കും. ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് […]

You May Like

Breaking News

error: Content is protected !!