ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ്സ് ട്രൈനിംഗ് പ്രോഗ്രാം നടത്തുന്നതിനായി ദുബായിലെത്തിയ ഇന്റര്‍നാഷണല്‍ ബിസിനസ്സ് ട്രൈനര്‍ ശ്രീ. എം.എ റഷീദിന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി ദുബായ് ലീഡര്‍ ശ്രീ. ഇസ്മായില്‍ വി.പി യുടെ നേതൃത്വത്തില്‍ ദുബായ് ഇന്റർനേഷണൽ എയർപോർട്ടിൽ സ്വീകരണം നല്‍കി.
നവംബർ 5 മുതൽ 8 വരെ ദുബായിൽ വെച്ച് നടക്കുന്ന 73 മണിക്കൂര്‍ 15 മിനിട്ട് തുടര്‍ച്ചയായി ബിസിനസ്സ് ട്രൈനിംഗ് നടത്തി ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയാണ് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് . മലയാളി ബിസിനസ് സംരംഭകർക്കും, തൊഴിലാളികൾക്കും സൗജന്യമായി ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. വിവിധ സ്ലോട്ടുകളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ https://bit.ly/dubairecordslot മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് (+971 50 4438 597 ) ബന്ധപ്പെടുക, അതോടപ്പം പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വേള്‍ഡ് റിക്കോര്‍ഡ് അറ്റംപ്റ്റ് ബിസിനസ്സ് ട്രൈനിംഗ് പാർട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും.
മാറിയ കാലഘട്ടത്തിലെ പുതിയ ബിസിനസ്സ് സാധ്യതകള്‍ മനസ്സിലാക്കാനും അറിയാനും പ്രതികൂല സാഹചര്യങ്ങളിൽ ബിസിനസ് മേഖലയെ വലിയ തീരുമാനങ്ങളുമായിഎങ്ങനെ മുന്നോട്ട് പോകണമെന്ന് മലയാളി ബിസിനസ്സ് സമൂഹത്തെ ബോധ്യപ്പെടുത്തലുമാണ് ഈ പരിപാടിയിലൂടെ പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി ലക്ഷ്യമിടുന്നത്.
