കുവൈത്ത്: സ്വദേശിവത്ക്കരണം ശക്തമാക്കി കുവൈത്ത്

സ്വദേശിവത്ക്കരണം ശക്തമാക്കി കുവൈത്തും. ജൂലൈ മുതല്‍ സഹകരണ സംഘങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്ക് പകരമായി ഏകദേശം 150 കുവൈത്ത് പൗരന്മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹകരണ സംഘങ്ങള്‍ക്കുള്ളില്‍ സ്വദേശിവത്കരണം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സൂപ്പര്‍ വൈസറി തസ്തികകളിലാണ് തത്ക്കാലം നിയമനം നടക്കുന്നത്.

ജനസംഖ്യാ ഭേദഗതി കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.നിലവിലുള്ള നോട്ടിസ് പിരീഡ് പ്രകാരം ജൂണ്‍ 29 ന് തന്നെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

രാജ്യത്തെ നിലവിലെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി തീരുമാനമെടുത്തതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങളാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Next Post

ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക വിവരങ്ങള്‍ ചോര്‍ത്തുന്ന 101 ആപ്പുകളെ പൂട്ടി ഗൂഗിള്‍

Sat Jun 17 , 2023
Share on Facebook Tweet it Pin it Email ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 101 ഓളം ആപ്ലിക്കേഷനുകളെ പ്ലേ സ്‌റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍. ടെക്ക് ലോകത്തെ സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് നിരവധി ആപ്പുകളില്‍ കടന്ന് കയറിയ ഈ സ്‌പൈവെയറിനെ കണ്ടെത്തിയത്. സ്പിന്‍ ഒകെ എന്ന സ്‌പൈ വെയറാണ് ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ ഡിവൈസുകളില്‍ കടന്ന് കയറി ഡേറ്റകള്‍ ചോര്‍ത്തുകയും, […]

You May Like

Breaking News

error: Content is protected !!