കുവൈത്ത്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി സാരഥി കുവൈത്ത് ഗുരുകുലം

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സാരഥി കുവൈത്ത് ഗുരുകുലം വര്‍ണാഭമായി ആഘോഷിച്ചു. മംഗഫ് മെമ്മറീസ് ഹാളില്‍ പ്രസിഡന്റ് കെ.ആര്‍.അജി ദേശീയപതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണര്‍ത്തി. വിദ്യാര്‍ഥികളും അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു. ദേശഭക്തി ഗാനാലാപനം, നൃത്തം എന്നിവ അവതരിപ്പിച്ചു.

രശ്മി ഷിജു,ലിനി ജയൻ,വിനീഷ് വിശ്വം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. ഷാജി ശ്രീധരൻ,സൈജു ചന്ദ്രൻ,സിബി പുരുഷോത്തമൻ,സിജു സദാശിവൻ,രമേഷ് കുമാര്‍,രമ്യ ദിനു,ഷാനി അജിത്ത്,ജിജി ശ്രീജിത്ത്, മൊബിന സിജു,സന്ധ്യാ രഞ്ജിത്ത്,കവിതാ രമേഷ്,സീമ ബിനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കുടുംബ വിസ ഉടൻതന്നെ പുനരാരംഭിക്കും

Wed Aug 16 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ദീര്‍ഘനാളായി നിര്‍ത്തിവെച്ച കുടുംബ വിസ വൈകാതെ പുനരാരംഭിക്കുമെന്ന് സൂചന. സര്‍ക്കാര്‍ ഇതുസംബന്ധമായ നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും വിസ അനുവദിക്കുക. കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്ബളനിരക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ 450 ദിനാറാണ് കുറഞ്ഞ ശമ്ബള നിരക്ക്. പുതിയ നിര്‍ദേശ […]

You May Like

Breaking News

error: Content is protected !!