കുവൈത്ത്: താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് സൗജന്യം, കുവൈത്ത് ആരോഗ്യമേഖലയില്‍ ഒഴിവുകള്‍, മികച്ച ശമ്ബളം

കേരളസര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സല്‍ട്ടന്റ് (ഒഡേപെക്) മുഖേന കുവൈത്ത് ആരോഗ്യമേഖലയിലേക്ക് നിയമിക്കുന്നതിന് ഡോക്ടര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കണ്‍സല്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം.

ഉദ്ദേശം 100 ഒഴിവുണ്ട്. എം.ബി.ബി.എസ്., എം.ഡി., പിഎച്ച്‌.ഡി. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആറുമുതല്‍ 15 വരെ വര്‍ഷം പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രായം 55 വയസ്സില്‍ താഴെ.

ശമ്ബളത്തിന് പുറമേ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ തികച്ചും സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്പോര്‍ട്ട്, പ്രവൃത്തിപരിചയം എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 25-നുമുൻപായി kuwait@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.odepc.kerala.in | 0471-2329440/41/42/43/45, 7736496574

Next Post

യു.കെ: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആറു ശതമാനത്തിലേക്ക്, സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച് ഋഷി സുനക്

Tue Jun 20 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 […]

You May Like

Breaking News

error: Content is protected !!