യു.കെ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങള്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ ഇനിയും ഏതെങ്കിലും രാജ്യങ്ങള്‍കൂടി ഇടംപിടിക്കുമോ എന്ന കാര്യം ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. സെപ്തംബര്‍ 9ന് അന്തരിച്ച രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ 19-ാം തീയതി തിങ്കളാഴ്ചയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ ഔദ്യോഗിക ക്ഷണം ലഭിക്കാത്തത് ഇതുവരെ ആറ് രാജ്യങ്ങള്‍ക്കാണ്.

യുക്രെയ്‌നെ ആക്രമിച്ചതിനാല്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ റഷ്യയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ള ആദ്യ രാജ്യം. ബെലാറൂസ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കും ക്ഷണമില്ല. ചാള്‍സ് മൂന്നാമന് പുതിയ പദവി ലഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി റഷ്യയ്‌ക്ക് തിരികെ സന്ദേശം അയയ്‌ക്കാതിരുന്ന ബ്രിട്ടന്‍ അന്താരാഷ്‌ട്ര ഉപരോധം നേരിടുന്ന റഷ്യയോടുള്ള സമീപനത്തിലെ അകലം കുറച്ചിട്ടില്ല.

ഉത്തര കൊറിയ, ഇറാന്‍, നിക്കരാഗ്വേ എന്നീ രാജ്യങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായാണ് വിവരം. എന്നാല്‍ ഈ രാജ്യങ്ങളെല്ലാം അവരുടെ നയതന്ത്ര പ്രതിനിധികളെ മാത്രമാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിനായി അയയ്‌ക്കുന്നത്. ക്ഷണം ലഭിച്ച പ്രശസ്തരായ മുന്‍ ഭരണാധികാരികളുടെ പട്ടികയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടംപിടിച്ചു. ആകെ ഏഴര ലക്ഷം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് സൂചന.

Next Post

കുവൈത്ത്: ഉപേക്ഷിച്ച ആയിരക്കണക്കിന് വാഹനങ്ങളും ബോട്ടുകളും കുവൈത്ത് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

Sat Sep 17 , 2022
Share on Facebook Tweet it Pin it Email മുന്നറിയിപ്പ് സ്റ്റിക്കറുകളിലെ ഗ്രേസ് പിരീഡ് അവസാനിക്കുമ്ബോള്‍ ഈ കാറുകളുടെ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീ കരിക്കും. മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴിയോര കച്ചവടക്കാരെ കണ്ടെത്താനും ഉപേക്ഷിക്കപ്പെട്ട കാറുകളും ബോട്ടുകളും പിടിച്ചെടുക്കാനും സര്‍ക്കാര്‍ വസ്തുക്കളുടെ അനധികൃത ഉപയോഗം പോലുള്ള ലംഘനങ്ങള്‍ കണ്ടെത്താനും എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന തുടരും.

You May Like

Breaking News

error: Content is protected !!