ഒമാന്‍: മരുഭൂമി മാരത്തണ്‍ ഇന്നു മുതല്‍

മസ്‌കത്ത്: ഒമാന്‍ മരുഭൂമി മാരത്തണ്‍ ശനിയാഴ്ച മുതല്‍ ബിദിയയിലെ അല്‍ വാസല്‍ ഗ്രാമത്തില്‍ നടക്കും. നാലു ഘട്ടങ്ങളിലായി 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരം.

24 വരെ നടക്കുന്ന മത്സരത്തില്‍ ഒമാനില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ പങ്കെടുക്കും. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയായിരിക്കും മത്സരത്തിന്‍റെ ഓരോ ഘട്ടത്തിലെയും ദൂരം. മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയമാണ് മാരത്തണ്‍ അരങ്ങേറുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആകും.

Next Post

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി ഏഴ് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍

Sun Jan 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ഏഴ് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റാണ് പരിശോധന നടത്തിയത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്, ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

You May Like

Breaking News

error: Content is protected !!