യു.കെ: യുകെയിലെ ലൂട്ടണില്‍ കത്തിക്കുത്ത് ഒരാള്‍ കൊല്ലപ്പെട്ടു – രണ്ടു പേരുടെ പരിക്ക് ഗുരുതരം

16 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. പല തവണ കുത്തേറ്റ അഷ്റഫ് ഹബിമാനയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി അഞ്ച് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റത്. ഈ രണ്ട് അക്രമങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ബെഡ്ഫോര്‍ഡ്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് പറയുന്നു. നണ്ണറി ലെയിനില്‍ മൂന്ന് കൗമാരക്കാര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തുന്നത്.

ഭയാനകമായ വാര്‍ത്തയാണ് തേടിയെത്തിയതെന്ന് അഷ്റഫിന്റെ പിതാവ് പ്രതികരിച്ചു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കുടുംബത്തിന് വ്യക്തതയില്ല. സണ്ടന്‍ പാര്‍ക്ക് റോഡില്‍ രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്. രണ്ടാഴ്ച മുന്‍പും ഇവിടെ കത്തിക്കുത്ത് നടന്നിരുന്നു.

Next Post

കോഴിക്കോട്: 'ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല, അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല' - കെ മുരളീധരൻ എംപി

Sun Oct 1 , 2023
Share on Facebook Tweet it Pin it Email കോഴിക്കോട്: മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുൻപും അവര്‍ക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂരില്‍ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാല്‍ […]

You May Like

Breaking News

error: Content is protected !!