കോഴിക്കോട്: ‘ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല, അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല’ – കെ മുരളീധരൻ എംപി

കോഴിക്കോട്: മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുൻപും അവര്‍ക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.

കരുവന്നൂരില്‍ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാൻ അനുവദിക്കില്ല. അതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരില്‍ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്‌തീൻ വരെയേ എത്തു. അതിനു മുമ്ബേ അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂര്‍ വെച്ച്‌ തൃശൂര്‍ സീറ്റ് പിടിക്കാമെന്നു ബി ജെ പി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാല്‍ മതിയെന്നും കെ മുരളീധരൻ പറഞ്ഞു.

ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കില്‍ കെ.എസ്.ആര്‍.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ മന്ത്രിമാരുടെ മണ്ഡലപര്യടനം പോകുന്നതെന്ന് കണ്ടറിയാമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാല്‍ യുഡ‍ിഎഫില്‍ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഉണ്ടായത്.

Next Post

ഒമാന്‍: പി.സി.ഡബ്ല്യു.എഫ് ജനറല്‍ബോഡിയും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു

Sun Oct 1 , 2023
Share on Facebook Tweet it Pin it Email മസ്കത്: പൊന്നാനി‌ കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) ഒമാന്‍ മസ്കത്ത് ഏരിയ കമ്മിറ്റി സമ്മേളനവും ഓണാഘോഷ പരിപാടിയും ഇന്ത്യൻ സോഷ്യല്‍ ക്ലബ് സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി പി.ടി.കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാൻ ഒമേഗ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മസ്കത്ത് ഏരിയ ജോയന്റ് സെക്രട്ടറി മുനവ്വര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് എം. സാദിഖ് സംഘടന […]

You May Like

Breaking News

error: Content is protected !!