കുവൈത്ത്: ‘പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം’ പുതിയ ചട്ടങ്ങള്‍ തയാറാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങള്‍ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ ട്രാഫിക് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയില്‍ പ്രധാനമായി പറയുന്നത്. ചില പ്രത്യേക തൊഴിലുകള്‍ക്ക് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്.

കുവൈത്തില്‍ രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്ബളവും ബിരുദവുമുള്ള പ്രവാസികള്‍ക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അനുമതി. ലൈസന്‍സിന് അപേക്ഷിക്കുന്ന സമയത്തുള്ള യോഗ്യതകള്‍ പിന്നീട് നഷ്ടപ്പെട്ടാല്‍ ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Next Post

യു.കെ: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ യുകെയില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കും 4 അംഗ കുടുംബത്തിന് 400 പൗണ്ട് അധികം ചെലവാകും

Wed Mar 15 , 2023
Share on Facebook Tweet it Pin it Email ഏപ്രില്‍ 1 മുതല്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഒരാളിന് 87 പൗണ്ട് വീതമായിരിക്കും എ പി ഡി ചാര്‍ജ്ജ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിരക്കില്‍ ഇനിയും 10 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ അതായത് എക്കോണമി ക്ലാസ്സിലിങ്ങനെയെങ്കില്‍ ബിസിനസ്സ് ക്ലാസില്‍ യാത്രക്കാര്‍ ഒന്നിന് 20 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധന ഉണ്ടാകും. ഒരു അഞ്ചംഗ കുടുംബത്തിന് വിദേശത്തേക്ക് ഒഴിവുകാല യാത്രകള്‍ […]

You May Like

Breaking News

error: Content is protected !!