യു.കെ: യുകെയിലെ റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകളില്‍ വീണ് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലകളില്‍ ജോലിക്കായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലിക്കായി പരിശ്രമിക്കുന്നത്. എന്‍ എച്ച് എസ് , കെയര്‍ മേഖലകളില്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ അകപ്പെടുന്നത്. വന്‍ തുക ഏജന്‍സികള്‍ക്ക് നല്‍കിയതിനുശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിയില്‍പ്പെട്ടതായി മനസ്സിലാക്കുന്നത്. എന്‍എച്ച്എസ്, കെയര്‍ മേഖലകളില്‍ ജോലി ലഭിക്കുന്നതിന് ഏജന്‍സി ഫീസ് നല്‍കേണ്ടതില്ലെന്ന സത്യം പലരും മനസ്സിലാക്കുന്നത് പണം കൊടുത്തതിനു ശേഷം മാത്രമാണ് .

വ്യാപകമായ രീതിയില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത് . രാജ്യത്ത് വര്‍ക്ക് വിസ നല്‍കാന്‍ 8000 പൗണ്ട് മുതല്‍ 15000 പൗണ്ട് വരെ അന്യായമായി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കൈവശപ്പെടുത്തുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. അംഗീകൃത റിക്രൂട്ട്മാരുടെ പട്ടികയില്‍ താന്‍ ബന്ധപ്പെടുന്ന ഏജന്‍സി ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാനമായ മാര്‍ഗ്ഗനിര്‍ദ്ദേശം. രാജ്യത്ത് ഏതെങ്കിലും ജോലി ലഭിക്കാന്‍ പണം ഏജന്‍സി ഫീസായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുകെയില്‍ ഡിപ്പന്‍ഡന്‍ഡ് വിസയില്‍ എത്തുന്നവരും മലയാളി വിദ്യാര്‍ഥികളുമാണ് പലപ്പോഴും ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാവുന്നത്. തങ്ങളുടെ പഠനകാലവധി കഴിഞ്ഞ് എങ്ങനെയും ഒരു ജോലി സമ്പാദിച്ച് പിടിച്ചുനില്‍ക്കാന്‍ നോക്കുന്നവരോട് കഴുത്തറപ്പന്‍ മനോഭാവമാണ് പല ഏജന്‍സികളും വച്ചുപുലര്‍ത്തുന്നത്.

Next Post

ഒമാന്‍: തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവം മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

Sun Apr 9 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി. അക്കൗണ്ട് ഉപയോഗിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു. ചില ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ പിഴ അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് […]

You May Like

Breaking News

error: Content is protected !!