കുവൈത്ത്: മസാജ്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മസാജ്‍ സെന്ററുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു.

മഹ്ബൂല, മംഗഫ്, സാല്‍മിയ, ഹവല്ലി പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 30 പ്രവാസികളെയാണ് പിടികൂടിയത്. ഈ കേന്ദ്രങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവാസികളെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പിടിയിലായവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Next Post

യു.കെ: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക്, 1948 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം

Fri Sep 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) വിശകലനം മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം 2024ല്‍ നടക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്തെ നികുതികള്‍ അടക്കാന്‍ ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 37 ശതമാനം വേണ്ടി വരുമെന്നാണ് ഐഎഫ്എസ് പ്രവചിച്ചിരിക്കുന്നത്.1948 മുതല്‍ ഈ ഒരു അവസ്ഥയുണ്ടായിട്ടില്ലെന്നും ഐഎഫ്എസ് എടുത്ത് കാട്ടുന്നു. ഏറ്റവും […]

You May Like

Breaking News

error: Content is protected !!