യു.കെ: ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ന് ബിര്‍മിംഗ്ഹാമില്‍

ലണ്ടന്‍: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോള്‍ ഗാനമത്സരത്തിന്റെ അഞ്ചാം സീസണ്‍ 2022 ഡിസംബര്‍ 10 ശനിയാഴ്ച ബിര്‍മിങ്ഹാമില്‍ വച്ചു നടക്കും.

ബിര്‍മിംഗ്ഹാം ബാര്‍ട്ലി ഗ്രീന്‍ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമര്‍ സ്കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേള്‍ഡിന്റെ നാലാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടന്‍ സെന്റ്. തോമസ് സിറിയന്‍ ഓര്‍ത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാന്‍ഡ്സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ രണ്ടാം സ്ഥാനവും കവന്‍ട്രി വര്‍ഷിപ് സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേള്‍ഡിനോടനുബന്ധിച്ച്‌ കഴിഞ്ഞ സീസണില്‍ ആരംഭിച്ച ക്രിസ്ത്യന്‍ ഡിവോഷണല്‍ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വര്‍ഷവും നടക്കും. പ്രായമനുസരിച്ച്‌ മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ കരോള്‍ ഗാനമത്സരത്തോടനുബന്ധിച്ച്‌ നടക്കും. വിജയികള്‍ക്ക് സ്പെഷ്യല്‍ അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനുമായി ഒക്ടോബര്‍ 31 ന് മുമ്ബായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ ക്വയര്‍ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രെജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രെജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കരോള്‍ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബര്‍ 10 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു

Thu Oct 20 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയില്‍ മലിനീകരണം തെളിഞ്ഞാല്‍ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് മലിനീകരണ മുക്ത സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളില്‍ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും […]

You May Like

Breaking News

error: Content is protected !!