ഒമാന്‍: ഒമാനില്‍ അവധി ആരംഭിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറും

മസ്കത്ത്: 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ പൊതു അവധിയും രണ്ടു ദിവസത്തെ വാരാന്ത്യ ദിനവും ചേര്‍ത്ത് നാലു ദിവസത്തെ അവധിയാണുള്ളത്.

ഇനിയുള്ള നാലു ദിവസങ്ങളില്‍ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും ‘ഉറക്കിലാ’യിരിക്കും. അവധി എത്തിയതോടെ നിരവധി പേര്‍ ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിവിധ സെക്ടറിലേക്ക് ബജറ്റ് വിമാന കമ്ബനിയായ എയര്‍ ഇന്ത്യ എക്പ്രസ് പോലും വണ്‍വേക്ക് മാത്രം 100ലധികം റിയാലാണ് ഈടാക്കുന്നത്.

അവധി ആഘോഷിക്കാന്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും നിരവധിയാണ്. ഖത്തറില്‍ വിസക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ പലര്‍ക്കും പോകാന്‍ ആഗ്രഹമുണ്ടെങ്കിലും യാത്ര ഒഴിവാക്കുകയാണ്. എന്നാല്‍, യു.എ.ഇയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിക്കും. ഇത് കാരണം അതിര്‍ത്തി ചെക്പോസ്റ്റില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

അവധി ആഘോഷത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഒരുക്കുന്നത്. പിക്നിക്കുകളും കുടുംബ സംഗമങ്ങളും അടക്കം നിരവധി പരിപാടികളാണ് അവധിക്കാലത്ത് നടക്കുക. കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന അവധി ആഘോഷങ്ങള്‍ സജീവമാവുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാവും. ഫാം ഹൗസുകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. അവധി ആഘോഷത്തിന്റെ ഭാഗമായി ഫാം ഹൗസുകളിലെല്ലാം ബുക്കിങ് പൂര്‍ണമായിക്കഴിഞ്ഞു.

ഒമാനില്‍ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയാണുള്ളത്. ഇത് വിനോദസഞ്ചാര യാത്രക്കും ആഘോഷങ്ങള്‍ക്കും പൊലിമ വര്‍ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍, ലോകകപ്പും കുട്ടികളുടെ പരീക്ഷയും വിനോദസഞ്ചാര യാത്രകളെ ചെറിയ തോതില്‍ ബാധിക്കും. കളിക്കമ്ബക്കാരായ നിരവധി പേര്‍ ടി.വിക്ക് മുന്നില്‍ ഫുട്ബാള്‍ വീക്ഷിക്കാനും ഉപയോഗപ്പെടുത്തും. ആഘോഷത്തിന്റെ ഭാഗമായി കളികളും മാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാണ് വ്യാപകമായ സ്വീകാര്യതയുള്ളത്. പ്രധാന കളിക്കളങ്ങളെല്ലാം ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!