‘മാനവികതയും സഹിഷ്ണുതയും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ
‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.
മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഭാഷ മാത്രം സംസാരിക്കുന്നൂ എന്നതും കേരളത്തെ വ്യത്യസ്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ശേഷം ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
മലയാളമടക്കം വിവിധ South Asian ഭാഷകളില് റിസർച്ച് ചെയ്യൂന്ന Glasgow University Lecturer Dr. ഒഫീറ ഗാംലിയേൽ മലയാള ഭാഷയെ കുറിച്ചും മലയാളത്തിലെ സാഹിത്യ കൃതികളെ കുറിച്ചും സംസാരിച്ചു.
SMA പ്രസിഡന്റ് ബിജൂ ജേക്കബ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി മാത്യൂ സെബാസ്റ്റ്യൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ഹാരിസ് കൃസ്തുദാസ് നന്ദിയും പറഞ്ഞു.
സ്കോട്ലാന്റ് മലയാളി അസോസിയേഷൻ 2022 – 23 കാലയളവിലേക്കുള്ള മെമ്പർഷിപ് പ്രോഗ്രാം ആരംഭിച്ചതായി ഹാരിസ് അറിയിച്ചു.