കുവൈത്ത്: പ്രവാസി സ്പോര്‍ട്സ് ക്ലബ്ബായ മാക് കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത്‌ സിറ്റി: പ്രമുഖ പ്രവാസി സ്പോര്‍ട്സ് ക്ലബ്ബായ മാക് കുവൈത്ത് 2023 – 24 വര്‍ഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.

ഫര്‍വാനിയ ഫ്രന്റ്ലൈൻ മീറ്റിംഗ് ഹാളില്‍ നടന്ന ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് മൻസൂര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാൻ കെ.ടി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്ബത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍ ആയി അബ്ദുല്‍ റഹ്മാൻ ചേലേമ്ബ്ര (പ്രസിഡണ്ട് ), ഷൈജു എം.കെ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ റഹ്മാൻ കെ.ടി (ട്രെഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍:

മുസ്തഫ കാരി (ചെയര്‍മാൻ), സുബൈര്‍ കുരിക്കള്‍ (വൈസ് ചെയര്‍മാൻ), മുജീബ് മാത്തോട്ടം, മൻസൂര്‍ കുന്നത്തേരി, അബ്ദുല്‍ റഹ്മാൻ പടന്ന (വൈസ് പ്രസിഡണ്ട് ), ജംഷീദ്, ശിഹാബ് (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ റഹീം കെ.പി, മഹ്മൂദ് പെരുമ്ബ (അസിസ്റ്റന്റ് ട്രഷറര്‍ ), ഫബീര്‍ (സ്പോര്‍ട്സ് സെക്രട്ടറി).

ഷാഹുല്‍ ബേപ്പൂര്‍ (മീഡിയ സെക്രട്ടറി), അനസ് മുഹമ്മദ്, അനീസ് പി.എ (അസിസ്റ്റന്റ് മീഡിയ സെക്രട്ടറി), ജംനാസ് (അഡ്മിൻ സെക്രെട്ടറി), മുബഷിര്‍ എൻ.എ.വി, മൻസൂര്‍ കെ.പി (ടീം കോ-ഓര്‍ഡിനേറ്റര്‍), അബ്ദുല്‍ സലാം എ.പി, ബഷീര്‍ (ഉപദേശക സമിതി)

ഫൈസല്‍ അപ്സര ബസാര്‍, ഫിറോസ് യു.പി, ഷഫീക് പി.കെ, മുഹമ്മദ് കബീര്‍, റുനീസ്, ഫാറൂഖ് എം.കെ, സജാസ് ഹസ്സൻ, ഫയാസ്, മുഹമ്മദ് ഹാരിസ്, മുദ്ദസിര്‍,മുജീബ് കാലിക്കറ്റ്‌ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. മൻസൂര്‍ കുന്നത്തേരി, അബ്ദുല്‍ റഹീം കെ.പി എന്നിവരാണ് ടീം മാനേജര്‍മാര്‍.

Next Post

യു.കെ: ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു കാര്‍ യാത്ര

Fri Jul 28 , 2023
Share on Facebook Tweet it Pin it Email കൊച്ചി: ലണ്ടനില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ‘ലണ്ടന്‍ ടു കേരള’ ക്രോസ് കണ്‍ട്രി റോഡ് ട്രിപ്പിന്റെ ലക്ഷ്യം. 55 ദിവസംകൊണ്ട് 75 നഗരങ്ങള്‍ കടന്ന് 20,000 കിലോമീറ്റര്‍ താണ്ടിയാണ് കൊച്ചിയിലെത്തുക. എട്ടാംവയസ്സില്‍ ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് മരിച്ച […]

You May Like

Breaking News

error: Content is protected !!