ഒമാന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച്‌ ഒമാൻ

ഒമാനിലെ സാമൂഹിക വികസന മന്ത്രാലയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

ഉദാരമായി സംഭാവന ചെയ്യുക എന്ന അര്‍ത്ഥം വരുന്ന “ജൂദ്” എന്ന പേരിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ ജീവകാരുണ്യ സംഭാവനകള്‍ സുഗമമാക്കുന്നതിനും സന്നദ്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ പേയ്‌മെന്റ് ചാനലുകളിലൂടെ ഇലക്‌ട്രോണിക് സംഭാവനകള്‍ നല്‍കുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗ്ഗവും ഇതിലുണ്ടാകും.

മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അല്‍ മഅമരി, സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അല്‍ നജ്ജാര്‍ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങില്‍ സന്നിഹിതരായി.

Next Post

കുവൈത്ത് : കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു

Sat Oct 7 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാര്‍ഷിക ജനറല്‍ബോഡി യോഗം ഹൈഡൈൻ ഹാളില്‍ ചേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു. 2023-24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ അഡ്വ. മുഹമ്മദ് ബഷീര്‍ സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജിയേഷ് അബ്ദുല്‍ കരീം […]

You May Like

Breaking News

error: Content is protected !!