കുവൈത്ത്: കുവൈത്തില്‍ പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍

കുവൈത്ത് സിറ്റി : സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കുവൈത്തി വത്ക്കരണ നയം നടപ്പിലാക്കുന്നതില്‍ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച്‌ ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്സ് അസോസിയേഷന്‍ നേരത്തെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന രംഗത്ത് അവരുടെ കഴിവും പ്രാപ്തിയും നിര്‍ണയിക്കുകയും ചെയ്ത ശേഷമേ അടുത്ത പിരിച്ചുവിടല്‍ നടത്താന്‍ പാടുള്ളൂവെന്നും ഇതുവഴി വിദ്യാഭ്യാസ നിലവാരത്തില്‍ പെട്ടെന്ന് ഇടിവ് ഉണ്ടാകില്ലെന്നും അസോസിയേഷന്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചു വിട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നത്.

Next Post

യു.കെ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം

Mon Apr 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ പാര്‍ലമെന്റ് സമിതി. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. […]

You May Like

Breaking News

error: Content is protected !!