ഒമാന്‍: പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു.

ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ ശ്രീകുമാറിൽ നിന്ന് ഫര്‍ഹാന്‍ യാസിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ‘ഇത്തരം അംഗീകാരങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തത്തെ കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്നും, മികവുറ്റ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രചോദനമാണെന്നും’ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ലേഖ വിനോദ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.

Next Post

ഒമാൻ: പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം - യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

Fri Feb 11 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത് : ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും (Legal […]

You May Like

Breaking News

error: Content is protected !!