യു.കെ: കുമരകം സ്വദേശിക്ക് യുകെ യൂണിവേഴ്‌സിറ്റിയുടെ ഒരു കോടി സ്‌കോളര്‍ഷിപ്പ്

കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്. മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു.

കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്‌മെന്റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു. മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്‌കോട്ട്ലന്‍ഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തന്‍പുര സാജന്‍, ആലിസ് ദമ്പതികളുടെ മകനാണ് ബിബിന്‍.

Next Post

യുകെ: 'നമ്മടെ കോയിക്കോട്' സ്പോർട്സ് & ഫുഡ് ഫെസ്റ്റ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

Sun Jul 2 , 2023
Share on Facebook Tweet it Pin it Email യുകെയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നമ്മടെ കോയിക്കോട്’ ലണ്ടനടുത്തുള്ള ഹെമൽ ഹെമ്പ്സ്റ്റഡിൽ സംഘടിപ്പിച്ച ‘കളിക്കളം’ ഫെസ്റ്റ് അതിൻ്റെ സംഘാടനം കൊണ്ടും വിഭവ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നാടിൻ്റെ വിഭവങ്ങളും രുചിയാർന്ന ഭക്ഷണവുമൊക്കെ ഏതൊരു മലയാളിയുടേയും ഗൃഹാതുര സ്മരണകളാണ്. പൊറാട്ടയും ബീഫ് ഫ്രൈയും കൊത്തു പൊറാട്ടയും വറുത്ത കായയും ഉഴുന്ന് വടയും ചമ്മന്തിയുമൊക്കെ ഏതൊരു മലയാളിയുടേയും നാവിൽ രുചിയുണരുന്ന വിഭവങ്ങളാണന്നതിൽ […]

You May Like

Breaking News

error: Content is protected !!