മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ മക്കയിലെ കാക്കിയക്കടുത്ത വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്.

വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മക്ക അസീസിയ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Next Post

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി കസ്റ്റഡിയില്‍

Sun Apr 17 , 2022
Share on Facebook Tweet it Pin it Email സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് പിടിയിലായത്. ചെന്നൈ മധുരവോയലിലുള്ള വീടിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ആരോ കത്തിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സതീഷ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വാഹനം കത്തിച്ചത് […]

You May Like

Breaking News

error: Content is protected !!