ഒമാന്‍: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ഇറങ്ങാന്‍ അനുമതിയില്ല വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമാണ് അനുവാദമെന്ന് ഒമാന്‍

മസ്‌ക്കത്ത്: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ഇറങ്ങാന്‍ അനുമതിയില്ലെന്ന് ഒമാന്‍. ഒമാന്‍ സിവില്‍ ഏവിയേഷന്‍അതോറിറ്റി(സിഎഎ)യാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയത്.

ഇസ്രോയേല്‍ വിമാനങ്ങള്‍ക്ക് ഒമാന്റ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുവാദമുള്ളൂ. രാജ്യത്ത് ലാന്റ് ചെയ്യുന്നതിന് അനുവാദമില്ലെന്നാണ് സിഎഎ പ്രസിഡണ്ട് നായിഫ് അല്‍ അബ്രി വ്യക്തമാക്കിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നായിഫ് അല്‍ അബ്രി ഇക്കാര്യം വിശദമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ നേട്ടങ്ങളും നിലവിലെ പദ്ധതികളും സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു സിഎഎ പ്രസിഡണ്ട് നായിഫ് അല്‍ അബ്രി.

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ മാത്രമാണ് ഒമാന്‍ അനുവാദം നല്കുന്നത്. അതേസമയം ഇസ്രായേലി വിമാനങ്ങള്‍ക്ക് ഒമാനില്‍ ലാന്റ് ചെയ്യാന്‍ അനുമതി നല്കിയിട്ടില്ലെന്നാണ് സിഎഎ പ്രസിഡന്റ് വ്യക്തമാക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ മാത്രം ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ഇറങ്ങാനുള്ള അനുവാദമാണ് അന്തരാഷ്ട്ര ഉടമ്ബടിയിലുള്ളതെന്നും സിഎഎ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യമില്ലെങ്കില്‍ ഒമാന്റെ വിമാനതാവളങ്ങളില്‍ ഇറങ്ങാന്‍ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് അനുവാദമില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്രായേല്‍ വിമാനങ്ങളെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ ഒമാന്‍ അനുവദിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ മഞ്ഞുരുകുന്നതിന്റെ ലക്ഷണമായി നീക്കത്തെ വിലയിരുത്തിയിരുന്നു.

Next Post

കുവൈത്ത്: വിങ്‌സ് കുവൈത്ത് അംഗത്വവിതരണം

Tue Mar 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കുവൈത്ത് ശാഖ (വിങ്‌സ് കുവൈത്ത്) മെംബര്‍ഷിപ്/പ്രിവിലേജ് കാര്‍ഡ് വിതരണം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മെട്രോ മെഡിക്കല്‍ കെയര്‍ ചെയര്‍മാനും സി.ഇ.ഒയും വിങ്‌സ് കുവൈത്ത് രക്ഷാധികാരിയുമായ മുസ്തഫ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്വദേശി ബെന്നി വര്‍ഗീസ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. വിങ്‌സ് കുവൈത്ത് ചെയര്‍മാന്‍ […]

You May Like

Breaking News

error: Content is protected !!