കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കുവൈത്ത് ശാഖ (വിങ്‌സ് കുവൈത്ത്) മെംബര്‍ഷിപ്/പ്രിവിലേജ് കാര്‍ഡ് വിതരണം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
മെട്രോ മെഡിക്കല്‍ കെയര്‍ ചെയര്‍മാനും സി.ഇ.ഒയും വിങ്‌സ് കുവൈത്ത് രക്ഷാധികാരിയുമായ മുസ്തഫ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്വദേശി ബെന്നി വര്‍ഗീസ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി.
വിങ്‌സ് കുവൈത്ത് ചെയര്‍മാന്‍ കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഓവര്‍സീസ് കോഓഡിനേറ്റര്‍ എന്‍.എ. മുനീര്‍ പാലിയേറ്റിവിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എം.ഇ.എസ് കുവൈത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി, കാസര്‍കോട് എക്‌സ്പാട്രിയേറ്റ് രക്ഷാധികാരി സലാം കളനാട്, കെ.ഇ.എ സെക്രട്ടറി ഹമീദ് മധൂര്‍, കെ.കെ.എം.എ പ്രസിഡന്റ് ഇബ്രാഹീം കുന്നില്‍, കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കാദര്‍ കൈതക്കാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വിങ്‌സ് കുവൈത്ത് പ്രവര്‍ത്തകനായ പി.എം. ശരീഫ് വയക്കരയെ ആദരിച്ചു. അഹമ്മദ് എടച്ചാക്കൈ, തസ്‌ലീം തുരുത്തി, എ.ജി. കുഞ്ഞബ്ദുല്ല, ജബ്ബാര്‍ കവ്വായി എന്നിവര്‍ പുതിയ ലൈഫ് മെംബര്‍ഷിപ് സ്വീകരിച്ചു. മെട്രോ മെഡിക്കല്‍ കെയറിന്റെ പേരില്‍ ഹംസ മുസ്തഫയും അല്‍ കരം ഹോട്ടല്‍ ഗ്രൂപ്പിന് വേണ്ടി എന്‍. മുഹമ്മദ് റാഫിയും ലൈഫ് മെംബര്‍ഷിപ് സ്വീകരിച്ചു. സെക്രട്ടറി ടി.വി. നളിനാക്ഷന്‍ സ്വാഗതവും ട്രഷറര്‍ പി.പി. റഷീദ് നന്ദിയും പറഞ്ഞു.