യു.കെ: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ യുകെയില്‍ ഒരു മണിക്കൂര്‍ ജോലിക്ക് 10.42 പൗണ്ട് (1000 രൂപ)

ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും.

വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി നിലവില്‍ മൂന്ന് ക്ലാസ്സുകളായാണ് മിനിമം വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 16 മുതല്‍ 17 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 4.81 പൗണ്ടില്‍ നിന്നും 5.28 പൗണ്ട് ആയും 18 മുതല്‍ 20 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.83 പൗണ്ടില്‍ നിന്നും 7.49 പൗണ്ട് ആയും 21, 22 ഉം വയസ്സുള്ളവരുടെത് 9.18 പൗണ്ടില്‍ നിന്നും 10.18 പൗണ്ട് ആയും വര്‍ദ്ധിക്കും.

2024 ആകുമ്പോഴേക്കും നാഷണല്‍ ലിവിംഗ് വേജ് മീഡിയന്‍ വരുമാനത്തിന്റെ മൂന്നില്‍ രണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ പേയ് കമ്മീഷന്‍ ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. ഒരു പൂര്‍ണ്ണസമയ ജോലിക്കാരന് ഈ വര്‍ദ്ധനവോടെ പ്രതിമാസം 150 പൗണ്ട് അധികമായി ലഭിക്കും. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഇത് തീര്‍ച്ചയായും ഒരു അനുഗ്രഹം തന്നെയാണ്. അതേസമയം അപ്രന്റീസ് റേറ്റ് 4.81 പൗണ്ടില്‍ നിന്നും 5.28 പൗണ്ട് ആയും അക്കമഡേഷന്‍ ഓഫ്സെറ്റ് 8.70 പൗണ്ടില്‍ നിന്നും 9.10 പൗണ്ട് ആയും വര്‍ദ്ധിക്കും.

ഇതിനു പുറമെ ബെനെഫിറ്റുകള്‍ക്ക് അര്‍ഹരായ ബ്രിട്ടീഷുകാര്‍ക്ക് അടുത്ത മാസം മുതല്‍ കൂടുതല്‍ തുക ലഭിക്കും. ഒട്ടു മിക്ക ബെനെഫിറ്റുകളും ശരാശരി 10.1 ശതമാനം വര്‍ദ്ധിക്കുന്നതിനാലാണിത്. താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് താങ്ങായ യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉള്‍പ്പടെയുള്ളവയില്‍ വര്‍ദ്ധനവ് ഉണ്ടാകും. ഇതനുസരിച്ച്, വ്യക്തിഗത അപേക്ഷകര്‍ക്ക് ലഭിക്കുന്ന തുക 292.11 പൗണ്ടും 368.74 പൗണ്ടും ആകും. ഇത് 25 വയസ്സില്‍ താഴെയുള്ളവരുടെയും അതിന് മുകളില്‍ ഉള്ളവരുടെയും കണക്കാണ്.

Next Post

ഒമാന്‍: അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച ഒമാനെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Wed Mar 22 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജഷ്മി വ്യക്തമാക്കി. ഒമാന്‍ ബാങ്കുകളെ ബാധിക്കുന്നതിന്‍റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. സാമ്ബത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്ബത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്ബത്തിക പ്രതിസന്ധി ആവര്‍ത്തിക്കാന്‍ ഇത് കാരണമാകുമെന്നും […]

You May Like

Breaking News

error: Content is protected !!