ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്ക്; വ്യാപാരവും സുരക്ഷയും പ്രധാന ചര്‍ച്ച

ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം, യാഥാസ്ഥിതിക സര്‍ക്കാര്‍ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2035-ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദ് സന്ദര്‍ശിക്കും. ബ്രിട്ടനിലെയും ഇന്ത്യയിലെയും പ്രധാന വ്യവസായങ്ങളില്‍ നിക്ഷേപവും ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണവും ഗുജറാത്തിലെ ചടങ്ങില്‍ വച്ച്‌ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഏപ്രില്‍ 22 ന് ഡല്‍ഹിയിലാണ്. തന്ത്രപരമായ പ്രതിരോധം, നയതന്ത്ര, സാമ്ബത്തിക പങ്കാളിത്തം എന്നിവയാണ് പ്രധാന അജണ്ടയെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

“ഇന്ത്യ, ഒരു പ്രധാന സാമ്ബത്തിക ശക്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും എന്ന നിലയില്‍, അനിശ്ചിത കാലങ്ങളില്‍ യുകെയുടെ വളരെ മൂല്യവത്തായ തന്ത്രപരമായ പങ്കാളിയാണ്. സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാല്‍, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച്‌ നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്,”- ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിന് മുമ്ബുള്ള പ്രസ്താവനയില്‍ ജോണ്‍സണ്‍ വ്യക്തമാക്കി.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്ബത്തിക വളര്‍ച്ച, ഊര്‍ജ്ജ സുരക്ഷ, പ്രതിരോധം തുടങ്ങി രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള ഇരു രാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ചയെ ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

റഷ്യയ്ക്കെതിരെ ബ്രിട്ടന്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും കൈവിലേക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍, മോദിയുടെ സര്‍ക്കാര്‍ റഷ്യയെ പരസ്യമായി അപലപിക്കുകയോ അയല്‍രാജ്യത്തിനെതിരെയുള്ള റഷ്യയുടെ “ആക്രമണത്തെ” അപലപിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടിനെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണ് റഷ്യയെന്നും വിദേശനയത്തിന്റെ അവശ്യസ്തംഭമാണെന്നും അതിന്റെ ദേശീയ സുരക്ഷയ്ക്കായി മോസ്കോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ആശ്രയിക്കുന്നതായും ഇന്ത്യ പറയുന്നു.

Next Post

തലവേദന അത്ര നിസ്സാരമാക്കണ്ട;ഈ ലക്ഷണങ്ങള്‍ ഉണ്ടോ

Mon Apr 18 , 2022
Share on Facebook Tweet it Pin it Email ലോകത്ത് ഏകദേശം 1 ബില്യണ്‍ ആളുകളെ ബാധിക്കുന്ന സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേന്‍. മൈഗ്രേന്‍ ബാധിക്കപ്പെടുന്ന എല്ലാവര്‍ക്കും അത് കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നില്ല.സാധാരണ തലവേദനയില്‍ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകള്‍ മൈഗ്രേന്‍ വരുമ്ബോള്‍ അനുഭവിക്കുന്നത്. മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങളുംഉണ്ടാകാം. മൈഗ്രേന്‍ ബാധിച്ചിട്ടുള്ള ചില ആളുകളില്‍ അതിന്റെ വേദന ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടു […]

You May Like

Breaking News

error: Content is protected !!