കുവൈത്ത്: അധിക ബാഗേജിന് കുറഞ്ഞ നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കുവൈത്ത് സിറ്റി: ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈത്തില്‍നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തി.

നിലവില്‍ 10 കിലോ അധിക ബാഗേജിന് ഒരു ദീനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്രചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫര്‍. കുവൈത്തില്‍ നിന്നുള്ള യാത്രക്കു മാത്രമാണ് ഈ കുറവ്.

കുവൈത്തില്‍നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമാണ്. തിരിച്ച്‌ 20 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം.

ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാര്‍, 10 കിലോക്ക് ആറു ദീനാര്‍, 15 കിലോക്ക് 12 ദീനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവു വരുത്തിയതെന്നാണ് സൂചന. അതേസമയം, ഓഫ് സീസണില്‍ കഴിഞ്ഞ വര്‍ഷം സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിച്ചിരുന്നു.

ജൂണില്‍ തിരക്കേറിയ സമയത്ത് 10 കിലോ അധിക ബാഗേജിന് 40 ദീനാര്‍ വരെ ഉയര്‍ത്തിയിരുന്നു. അതിനു മുമ്ബ് 10 കിലോക്ക് 14 ദീനാര്‍ വരെ ആയിരുന്നു. ഇതാണ് കുത്തനെ കുറച്ചത്. സീസണില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയര്‍ത്തുന്നത് വിമാനക്കമ്ബനികളുടെ പതിവാണ്.

Next Post

യു.കെ: യുകെ ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിക്കാന്‍ 297 മലയാളി നഴ്‌സുമാര്‍

Mon Oct 23 , 2023
Share on Facebook Tweet it Pin it Email ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യു.കെ യില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതില്‍ പതിവുരീകളില്‍ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്‌സുമാര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇവരില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ […]

You May Like

Breaking News

error: Content is protected !!