കുവൈത്ത്: പിന്നോട്ടില്ലെന്ന് കുവൈത്ത് പ്രവാസികള്‍ ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ തീരുമാനം നടപ്പാക്കിയാല്‍

കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ മറ്റ് പുതിയ ചില തീരുമാനങ്ങള്‍ കൂടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് ഭരണകൂടം.

താമസ നിയമങ്ങള്‍ ലംഘിക്കുന്ന 130,000 പ്രവാസികളെ കണ്ടെത്തുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഉടന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിശ്വസനീയമായ സര്‍ക്കാര്‍ ഉറവിടങ്ങളെ ഉദ്ധരിച്ച്‌ അല്‍-അന്‍ബആയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഇളവ് നല്‍കുന്നതിന് പകരം ഇത്തരക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ കമ്മിറ്റി കുവൈത്ത് രൂപീകരിക്കുന്നത്. എന്നാല്‍ നിയമലംഘകരെ കണ്ടെത്താനായി രാജ്യത്ത് നിലവില്‍ തുടരുന്ന പരിശോധനകളുമായി പുതിയ സമിതിക്ക് ബന്ധമുണ്ടാകില്ല.

നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനായി മന്ത്രാലയം നടത്തുന്ന സുരക്ഷാ പ്രചാരണങ്ങള്‍ക്ക് സമിതിയുടെ രൂപീകരണം തടസ്സമാകില്ല. നിയമലംഘനം നടത്തിയ വിദേശ പൗരന്മാര്‍ക്ക് അവരുടെ താമസ സ്റ്റാറ്റസ് ശരിയാക്കാന്‍ സമയപരിധി നിശ്ചയിക്കുകയും അവരെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നിയമം ലംഘിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഏഷ്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 50 ശതമാനത്തിലധികം പേരും ആര്‍ട്ടിക്കിള്‍ 20 വിസയ്ക്ക് കീഴിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാജ്യത്ത് കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന തുടരും. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്.

ഖൈത്താന്‍ പ്രവിശ്യയില്‍ പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആറ് മാസം നീളുന്നതാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന ക്യാമ്ബയിന്‍. നിയമ ലംഘനങ്ങളുടെ നിരക്ക് പരിശോധിക്കുന്നതിനായി സാമൂഹ്യ നീതി മന്ത്രാലയവും മുനിസിപ്പാലിററിയും ചേര്‍ന്നുള്ള സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.

അതേസമയം, കുവൈത്ത് അടുത്തിടെ സ്വദേശിവത്കരണം ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് രാജ്യത്തെ കോ-ഓപ്പറേറ്റീവ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. സഹകരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം പുറത്തുവന്നത്.

അടുത്ത കാലത്തായി നടന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായിരുന്നു. കുവൈറ്റ് പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കൂടാതെ കുവൈത്തിന്റെ സാമ്ബത്തിക ശാക്തീകരണത്തിന് പുതിയ തീരുമാനം സഹായകമാകുമെന്ന വിലയിരുത്തലുമുണ്ട്. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത്.

Next Post

യു.കെ: യുകെ മലയാളി ജോയിസി ജോണിന് ബ്രിട്ടന്റെ ഉന്നത പദവി

Sat Jun 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയില്‍ ഒരു യുകെ മലയാളി വനിത കൂടി ഉള്‍പ്പെട്ടു. തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ […]

You May Like

Breaking News

error: Content is protected !!