യു.കെ: മൂന്നിലൊന്ന് മോര്‍ട്ട്‌ഗേജ് അപേക്ഷകരും മാനസിക സമ്മര്‍ദത്തില്‍, ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരില്‍ 80 ശതമാനവും ഈ അവസ്ഥയില്‍

ലണ്ടന്‍: യുകെയില്‍ മൂന്നിലൊന്ന് മോര്‍ട്ട്ഗേജ് അപേക്ഷകരും കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് (എംഎഫ്എസ്) നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ 2000ത്തോളം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് എംഎഫ്എസ് കമ്മീഷന്‍ ചെയ്ത ഈ സ്വതന്ത്ര സര്‍വേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ മോര്‍ട്ട്ഗേജിനായി അപേക്ഷിച്ചവരില്‍ 64 ശതമാനം പേരും ഇത് സംബന്ധിച്ച പ്രക്രിയകളില്‍ കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിച്ചുവെന്നാണീ സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരിലെ 80 ശതമാനം പേരാണ് ഇത്തരത്തില്‍ അപേക്ഷാ പ്രക്രിയയിലും തുടര്‍ന്നും മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിച്ചിരിക്കുന്നത്. എന്നാല്‍ മികച്ച മോര്‍ട്ട്ഗേജ് നിരക്കുകള്‍ ലഭിക്കുന്നതിനായി 66 ശതമാനം മോര്‍ട്ട്ഗേജ് അപേക്ഷകരും ചുരുങ്ങിയത് ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും സെര്‍ച്ച് നടത്തിയെന്നും സര്‍വേ വെളിപ്പെടുത്തുന്നു. തങ്ങളുടെ അപ്ലിക്കേഷന്‍ പ്രൊസസിനിടെ തങ്ങള്‍ ആഗ്രഹിച്ച മോര്‍ട്ട്ഗേജ് പ്രൊഡക്ട് ലെന്‍ഡര്‍ പിന്‍വലിക്കുന്ന പ്രവണതയാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് 2022 ജൂലൈ ഒന്ന് മുതല്‍ മോര്‍ട്ട്ഗേജിന് അപേക്ഷിച്ചവരില്‍ പകുതി പേരും പ്രസ്തുത സര്‍വേയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Next Post

ഒമാന്‍: ഒമാനില്‍ വീടുകളില്‍ മോഷണം, ആഭരണങ്ങളും വാച്ചുകളും കവര്‍ന്ന ഏഴുപേര്‍ അറസ്റ്റില്‍

Thu Aug 31 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനിലെ അല്‍ അമെറാത് വിലായത്തിലെ വീടുകളില്‍ മോഷണം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. നിരവധി വീടുകളില്‍ മോഷണം നടത്തിയ സംഘം ആഭരണങ്ങളും വിലയേറിയ വാച്ചുകളും കവര്‍ന്നു. സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

You May Like

Breaking News

error: Content is protected !!