കുവൈത്ത്: കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിലക്കുറവ് – പ്രതിസന്ധി തുടരുന്നു

കുവൈത്തിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വില കുറയല്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് മേഖലയിലെ വിലയിടിവിന് കാരണമാകുന്നതെന്നാണ് സാമ്ബത്തിക മേഖലയിലെ വിലയിരുത്തല്‍.

രാജ്യത്തെ സ്വകാര്യ ഭവനങ്ങളുടെ വിപണിയിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി കുറഞ്ഞതായാണ് നിലവിലെ സാമ്ബത്തിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

2023 ആദ്യ പാദത്തില്‍ മാത്രം രാജ്യത്ത് ഒരു ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് മേഖലയില്‍ വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൈഹ, കൈഫാന്‍, ഖാദിസിയ എന്നീ പ്രദേശങ്ങളില്‍ ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയും കിഴക്കന്‍ ഖുറൈന്‍, ഇഷ്ബിലിയ, ആന്‍ഡലസ് എന്നിവിടങ്ങളില്‍ ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയും സാദ് അല്‍ അബ്ദുല്ലയിലും ഖൈറാനിലും എട്ട് മുതല്‍ പത്ത് ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കുവൈത്തിലെ ഉയര്‍ന്ന പലിശ നിരക്ക്, നിക്ഷേപകരുടെ പണലഭ്യതയെ പ്രതികൂലമായി ബാധിച്ചതും ജിയോപൊളിറ്റിക്കല്‍ സാഹചര്യവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമാണ് ഇപ്പോഴത്തെ വലിയ വിലയിടിവിന് കാരണമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അധികാരികള്‍ വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം അപ്പാര്‍ട്ട്‌മെന്റുകള്‍ പലതും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.

നൂറുക്കണക്കിന് അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും ഒഴിഞ്ഞു കിടക്കുന്ന, പ്രവാസികളും വിദേശികളും അധികമായി താമസിക്കുന്ന പ്രദേശങ്ങളില്‍ വാടകക്കാരെ തേടിയുള്ള പരസ്യബോര്‍ഡുകളും ഇപ്പോള്‍ സാധാരണ കാഴ്ചയാണ്.

Next Post

യു.കെ: എയര്‍ഹോസ്റ്റസിനെ യാത്രക്കാരിലൊരാള്‍ തെറി വിളിച്ചു അലമ്പുണ്ടാക്കി - ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചറക്കി

Mon Apr 10 , 2023
Share on Facebook Tweet it Pin it Email ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യയുടെ AI 111 വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. വിമാന ജീവനക്കാരോട് യാത്രക്കാരന്‍ മോശമായി പെരുമാറുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനെതിരെ വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 […]

You May Like

Breaking News

error: Content is protected !!