കുവൈത്ത്: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

കുവൈത്തില്‍ ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാര്‍ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അല്‍-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച്‌ രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്ബോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്ബരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.

Next Post

യു.കെ: ശൈത്യകാലത്ത് പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറച്ചാല്‍ 100 പൗണ്ട് ലഭിക്കും

Sun Nov 6 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇക്കുറി വിന്ററില്‍ പീക്ക് സമയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്ന സ്മാര്‍ട്ട് മീറ്ററുള്ള വീടുകള്‍ക്ക് പണം നല്‍കാനുള്ള പദ്ധതി തയ്യാര്‍. നാഷണല്‍ ഗ്രിഡിന്റെ എനര്‍ജി സേവിംഗ് സ്‌കീമിന് എനര്‍ജി റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകും.പവര്‍കട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പരിമിതമായ സ്‌കീമിലൂടെ വീടുകള്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാന്‍ അവസരം […]

You May Like

Breaking News

error: Content is protected !!