മസ്‌കത്ത്: ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ ലഭിച്ചു. ബുധനാഴ്ച ഇവര്‍ വിസ ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ വെച്ചാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഒമാന്റെ വിഷന്‍ 2040ന് അനുഗുണമായി രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഖാലിദ് അല്‍ ശുഐബി പറഞ്ഞു.