ന്യൂഡല്‍ഹി: ഇന്ത്യയുടെ മരുമകളായി ബ്രിട്ടീഷ് നയതന്ത്രജ്ഞ

ന്യൂഡല്‍ഹി : ബ്രിട്ടീഷ് നയതന്ത്രജ്ഞയായി ഇന്ത്യയിലെത്തിയ റിയാനണ്‍ ഹാരിസിന് ആഗ്രഹസാഫല്യം . നാല് വര്‍ഷം മുമ്ബ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായി എത്തിയ റിയാനണ്‍ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവും ഗോഡ്‌റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാന്‍ഷു പാണ്ഡെയെയാണ് പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ജോലിയ്‌ക്കായി ഇന്ത്യയിലേക്ക് വരുമ്ബോള്‍ മനോഹരമായ നിരവധി അനുഭവങ്ങള്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും പ്രണയത്തിലാകുമെന്ന് ഒരിക്കലും റിയാനണ്‍ പ്രതീക്ഷിച്ചിരുന്നില്ല. . ഇരുവരുടെയും വിവാഹ ചിത്രം സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണര്‍ (ദക്ഷിണേഷ്യ) ആയ റിയാനണ്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗയും , വലിയ ആഭരണങ്ങളും മെഹന്ദിയും ധരിച്ച്‌, ഉത്തരേന്ത്യന്‍ വധുവിനെപ്പോലെയാണ് റിയാനണ്‍ എത്തിയത് . ഷെര്‍വാണിയിലും തലപ്പാവിലുമാണ് വരന്‍ ഉള്ളത്.
‘ ഏകദേശം 4 വര്‍ഷം മുമ്ബ് ഞാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍, ഇവിടെയുള്ള എന്റെ സമയത്തെക്കുറിച്ച്‌ എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, ഇനി ഇത് എല്ലായ്പ്പോഴും എന്റെ വീടായിരിക്കുന്നതില്‍ സന്തോഷമുണ്ട്,” റിയാനണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചിത്രം ഓണ്‍ലൈനില്‍ വൈറലായതോടെ ഒട്ടേറെ പേരാണ് ആശംസ അറിയിച്ച്‌ എത്തിയത് . ഇന്ത്യന്‍ വസ്ത്രത്തില്‍ റിയാനണ്‍ സുന്ദരിയാണെന്നാണ് പലരുടെയും കമന്റ് .

Next Post

മ്യൂനിച്: കോവിഡ് പോലൊരു മഹാമാരി ഇനിയും വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും ബിൽഗേറ്റ്സ്

Sun Feb 20 , 2022
Share on Facebook Tweet it Pin it Email മ്യൂനിച്: കോവിഡ് 19 ന്റെ അപകടസാധ്യതകള്‍ കുറഞ്ഞു, പക്ഷേ ലോകം മറ്റൊരു മഹാമാരി കാണുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 58-ാമത് മ്യൂനിച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗം കൊറോണ വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നേടിയിട്ടുണ്ടെന്നും അതിന്റെ തീവ്രത കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് മറ്റൊരു […]

You May Like

Breaking News

error: Content is protected !!