ഒമാന്‍: താളമേളം കൊട്ടിപ്പാടും നാടിനാഘോഷം

മസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന് കാഴ്ചയുടെ പുത്തന്‍ വസന്തം വിരിയിച്ച്‌ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് (ഐ.സി.എഫ്) വര്‍ണാഭ തുടക്കം. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി മസ്കത്തിലെ അമീറാത് പാര്‍ക്കില്‍ നടക്കുന്ന ആഘോഷ പരിപാടി മുന്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.

‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ നടക്കുന്നത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരങ്ങള്‍ തടിച്ചുകൂടിയ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ സംഘാടന സമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. സിനിമ നടന്‍ പി.പി. കുഞ്ഞികൃഷ്ണന്‍, ശാസ്ത്ര പ്രചാരകന്‍ ഡോ. വൈശാഖന്‍ തമ്ബി, ഒമാനി പൗര പ്രമുഖരായ ഗാലിബ് സഈദ് അലി അല്‍ ഹര്‍ത്തി, ബദര്‍ അല്‍ ഹിനായ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നിരവധി പേര്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല-സാംസ്കാരിക സംഗമം ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും എത്തുന്നത്.

അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് പ്രവാസി സമൂഹം പരിപാടിയെ വരവേറ്റത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ഉത്സവ പരിപാടിക്ക് സമാനമായിരുന്നു ആഘോഷങ്ങള്‍. കേളികൊട്ടോടെയാണ്ഐ.സി.എഫിന് തുടക്കമായത്. പഞ്ചവാദ്യം, ഘോഷയാത്ര, കേരള വിങ്ങിലെ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം, സ്ത്രീ ശാക്തീകരണത്തിന്‍റെ സന്ദേശങ്ങള്‍ പകര്‍ന്ന് ‘സഖി’യുടെ നൃത്തം, തൃശൂര്‍ ജനനയന ട്രൂപ്പിന്‍റെ മണിപ്പൂരി ഡാന്‍സ്, കളരിപ്പയറ്റ്, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികള്‍ ആദ്യദിനത്തെ ധന്യമാക്കി.

ഒമാനിലെ അമ്ബതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകള്‍ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദര്‍ശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി വ്യാവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിള്‍ എനര്‍ജി എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ ജൂറിയാണ് പ്രദര്‍ശനം വിലയിരുത്തുന്നത്. ഇരുനൂറിലധികം എന്‍ട്രികളില്‍നിന്നും തിരഞ്ഞെടുത്ത 30 പ്രോജക്ടുകളാണ് ഇത്തവണ മത്സരത്തിനായി പ്രദര്‍ശിപ്പിക്കുന്നത്. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ഒമാനിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന ഉല്‍പാദന, വിതരണ കമ്ബനിയായ ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസാണ് മുഖ്യ പ്രായോജകര്‍.

Next Post

കുവൈത്ത്: കുവൈത്തില്‍ മുവ്വായിരത്തോളം കുപ്പി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Sat May 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മുവായിരത്തോളം കുപ്പി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തതായി സെക്യൂരിറ്റി വിഭാഗംഅറിയിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ സിയാദ് അല്‍ ഖതീബിന്റെ നേതൃത്വത്തിലുള്ള ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷ വിഭാഗമാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്. സമീപകാലത്ത് രാജ്യത്ത് പിടികൂടിയതില്‍ ഏറ്റവും വലിയ മദ്യവേട്ടയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

You May Like

Breaking News

error: Content is protected !!