തൃശ്ശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്ത് ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം വാസന്തിക്കു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡിലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജിതാ സുധാകരന്റെ സാന്നിധ്യത്തില്‍, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികള്‍ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാല്‍ ടി ജി എന്നിവര്‍ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു.
ട്രാസ്ക് മുൻകാല ഭാരവാഹികള്‍, അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തില്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും തൃശ്ശൂര്‍ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.