കുവൈത്ത്: കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങില്‍ അലുമ്നി ഇഫ്താർ മീറ്റ്

കുവൈത്ത്‌ സിറ്റി: കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങില്‍ അലുമ്നി ഇഫ്താർ മീറ്റ് ഫർവാനിയ ഷെഫ് നൗഷാദ് സിഗ്‌നേച്ചർ റസ്റ്റാറന്റില്‍ നടന്നു.

അലുമ്നി പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി നയീം സ്വാഗതവും ട്രഷറർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

ഇഫ്താർ സംഗമത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി. സെല്‍ഫി മത്സരത്തില്‍ വിജയിച്ച ഫൈറൂസിന്‌ അലുമ്നി പ്രസിഡന്റ് റിയാസ് സമ്മാനം കൈമാറി. ക്വിസ് മത്സരത്തിന് റയീസ് നേതൃത്വം നല്‍കി.സിബി,സാജു,റസല്‍,അജയ് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. അലുമ്നി സെക്രട്ടറി റാഹിദ്, വൈസ് പ്രസിഡന്റ് റമീസ്,സുഹൈല്‍,ഷഫ്‌ന,നജ,ജുമാന,മക്ബൂല്‍,ബിയാസ് , ഗോകുല്‍ എന്നിവർ നേതൃത്വം നല്‍കി.

2024-2025 വർഷത്തെ മെംബർഷിപ് കാമ്ബയിൻ മാർച്ച്‌ മുതല്‍ മേയ് വരെ നടക്കുമെന്നും അലുമ്‌നിയുടെ ജനറല്‍ ബോഡി കബ്ദ്‌ റിസോർട്ടില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മെംബെർഷിപ്പിന് ബന്ധപ്പെടേണ്ട നമ്ബർ 69981054, 95596794.

Next Post

ഒമാന്‍: അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി

Thu Mar 28 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങള്‍ക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്. ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് […]

You May Like

Breaking News

error: Content is protected !!