യു.കെ: യുകെയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലെ തടസം തുടരുന്നു, വിമാനങ്ങള്‍ വൈകുന്നു

ലണ്ടന്‍: യുകെയില്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസ്സങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതേറുന്നുവെന്നും തല്‍ഫലമായി ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകുന്നത് പതിവാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.തങ്ങളുടെ സിസ്റ്റങ്ങളിലെ ഫ്ലൈറ്റ് പ്ലാന്‍ വേണ്ട വിധം പ്രൊസസ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായെന്നും അതിനാല്‍ യുകെയിലേക്ക് വരാനൊരുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിദേശ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ട്രാഫിക് കണ്‍ട്രോള്‍ ബോസുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി യുകെയിലേക്ക് വരാന്‍ പകരം റൂട്ടുകള്‍ ലഭിക്കാതെ നിരവധി പേരാണ് വിദേശത്ത് പെട്ട് പോയിരിക്കുന്നത്. ഇനിയും ഇത്തരം തടസ്സങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും യാത്രക്കാര്‍ക്ക് മുമ്പില്‍ അധികൃതര്‍ ഉയര്‍ത്തിയി്ട്ടുണ്ട്. തങ്ങളുടെ വിമാനം കാന്‍സല്‍ ചെയ്തതിനാല്‍ താനും ചെറിയ കുട്ടികളും വിദേശത്തെ എയര്‍പോര്‍ട്ടിന്റെ വെറും തറയില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതരായെന്നാണ് ഒരു യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ സൈബര്‍ ആക്രമണം കാരണമാണീ പ്രശ്നമുണ്ടായിരിക്കുന്നതെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് സ്ഥിരീകരിച്ചിട്ടില്ല. സിവില്‍ ഏവിയേഷന്‍ അഥോറിറ്റി തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ്.

തങ്ങള്‍ക്ക് ലഭിച്ച ചില ഫ്ലൈറ്റ് ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നമാണിതിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ടെന്നാണ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് ചീഫ് എക്സിക്യൂട്ടീവായ മാര്‍ട്ടിന്‍ റോള്‍ഫ് പറയുന്നത്. ഒരു ഫ്രഞ്ച് എയര്‍ലൈന്‍ സമര്‍പ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് ഈ പ്രശ്നത്തിന് കാരണമായിരിക്കുന്നതെന്നാണ് റോള്‍ഫ് പറയുന്നത്. എന്നാല്‍ ഈ വിമാനക്കമ്പനിയുടെ പേര് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തെക്കുറിച്ച് സിസിഎയുമായി ചേര്‍ന്ന് കൊണ്ട് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് വ്യക്തമാക്കിയിട്ടുണ്ട്. യുകെ വിമാനങ്ങളിലുണ്ടായ കാലതാമസം പരിഹരിക്കാനായി തങ്ങള്‍ റെഗുലേറ്റ് ചെയ്യുന്ന യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും രാത്രിയിലും സര്‍വീസുകള്‍ നടത്താനായി വിമാനങ്ങളെ അനുവദിച്ചിട്ടുണ്ടെന്നാണ് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. നാറ്റ്സ്, സിസിഎയ എയര്‍ലൈനുകള്‍, എയര്‍പോര്‍ട്ട് അധികൃതര്‍, ട്രേഡ് ബോഡികള്‍, ബോര്‍ഡര്‍ ഫോഴ്സ്, എന്നിവരുടെ ഒരു യോഗം ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി മാര്‍ക്ക് ഹാര്‍പറുടെ അധ്യക്ഷതയില്‍ കൂടിയ ശേഷമാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഈ തീരുമാനമെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിലും ഇത്തരത്തില്‍ വിമാനതടസ്സങ്ങളുണ്ടാകുമെന്നാണ് ഹാര്‍പര്‍ ഈ യോഗത്തിന് ശേഷം മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിനാല്‍ യാത്രക്കായി വിമാനത്താവളങ്ങളിലേക്കിറങ്ങുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ ലഭ്യതയെക്കുറിച്ച് പരിശോധിച്ചുറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Next Post

ഒമാന്‍: ഒമാനോണം ഒരുമിച്ചോണം സദ്യയും ഒത്തുചേരലുകളുമായി പ്രവാസികളുടെ ഓണം

Wed Aug 30 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഓണാഘോഷം കെങ്കേമമാക്കി ഒമാനിലെ പ്രവാസികളും. തിരുവോണ നാളില്‍ നാടിന്‍റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയ വസ്ത്രങ്ങള്‍ ധരിച്ചും സദ്യ കഴിച്ചും ഒത്തുചേരലുകള്‍ ഒരുക്കിയുമാണ് പ്രവാസികള്‍ ഓണത്തെ സ്വീകരിച്ചത്. പ്രവൃത്തി ദിവസമായതിനാല്‍ വലിയ പരിപാടികളും മറ്റും ചൊവ്വാഴ്ച നടന്നില്ലെങ്കിലും വരാനിരിക്കുന്ന വാരാന്ത്യ ദിവസങ്ങളില്‍ മിക്ക സ്ഥലങ്ങളിലും കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പരിപാടികളൊരുക്കിയിട്ടുണ്ട്. തിരുവോണ നാളില്‍ വീടുകളിലും താമസസ്ഥലങ്ങളിലും സദ്യയും പൂക്കളവും […]

You May Like

Breaking News

error: Content is protected !!