കുവൈത്ത്: കുവൈത്തില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ് – ഭൂരിപക്ഷവും ഇന്ത്യന്‍ തൊഴിലാളികള്‍

കുവൈത്തില്‍ ഏഴ് മാസത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ പ്രവാസി തൊഴിലാളികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

മുൻ വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ട് ലക്ഷത്തിലേറെ പ്രവാസികളാണ് രാജ്യത്ത് വര്‍ദ്ധിച്ചത്.ഇതില്‍ ഭൂരിപക്ഷവും വീട്ട് ജോലിക്കാരാണ് . 2023 ജനുവരി മുതല്‍ ആഗസ്റ്റ്‌ വരെ സ്വകാര്യ മേഖലയില്‍ 39,000 പ്രവാസികളാണ് ജോലിയില്‍ പുതുതായി പ്രവേശിച്ചത്.

കുവൈത്തിലെ മൊത്തം വിദേശി സമൂഹത്തിലെ തൊഴിലാളികളില്‍ മുപ്പത് ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നാലെ ഈജിപ്തുകാരും, കുവൈത്തികളും, ഫിലിപ്പൈനുകളും, ബംഗ്ലാദേശി തൊഴിലാളികളുമാണ് ഉള്ളത്. അതേസമയം സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നാലരലക്ഷം കുവൈത്തികളാണ് പൊതു-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.

നേരത്തെ സെൻട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച്‌ 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്.31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.വിദേശികളില്‍ 10 ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്.

Next Post

യു.കെ: കോവിഡിന്റെ പുതിയ വേരിയന്റ് യുകെയ്ക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്

Thu Aug 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഭയക്കണമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്ന പുതിയ കൊവിഡ് വേരിയന്റ് ഇതിനോടകം തന്നെ യുകെയില്‍ എത്തിച്ചേര്‍ന്നതായി ശാസ്ത്രജ്ഞര്‍. ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന ബിഎ.6 എന്ന വേരിയന്റാണ് ഇതിന്റെ സവിശേഷമായ രൂപമാറ്റം കൊണ്ട് ആശങ്കയുടെ തിരമാല തീര്‍ക്കുന്നത്. ഇതുവരെ ഡെന്‍മാര്‍ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ആദ്യം ഭയപ്പെട്ടത് പോലെ ഈ സ്ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് […]

You May Like

Breaking News

error: Content is protected !!